കളിക്കിടെ ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണു; ഡെൻമാർക്ക്​-ഫിൻ​ലൻഡ്​ മത്സരം മാറ്റിവെച്ചു VIDEO

കോപ്പൻഹേഗൻ: ഡെൻമാർക്കിന്‍റെ മധ്യനിര താരവും ടീം ക്യാപ്​റ്റനുമായ ക്രിസ്റ്റ്യൻ എറിക്​സൺ യൂറോകപ്പ്​ മത്സരത്തിനിടെ കുഴഞ്ഞുവീണു. ഇതിനെത്തുടർന്ന്​ ഡെൻമാർക്ക്​-ഫിൻലൻഡ്​ മത്സരം ഉപേക്ഷിച്ചു.

സ്വന്തം നാട്ടുകാർക്ക്​ മുമ്പിൽ പന്തുതട്ടു​േമ്പാൾ അപ്രതീക്ഷിതമായി താരം കുഴഞ്ഞുവീണതോടെ സഹതാരങ്ങളും ടീം അധികൃതരും അടക്കമുള്ളവർ ആശങ്കയിലായിട്ടുണ്ട്​. ഇന്‍റർമിലാൻ താരമായ 29 കാരനായ എറിക്​സൺ ടീമിലെ നിർണായക സാന്നിധ്യമാണ്​. മത്സരത്തിൽ ത്രോ ബോൾ സ്വീകരിക്കുന്നതിനിടെയാണ്​ എറിക്​സൺ കുഴഞ്ഞുവീണത്​.

ഗ്രൂപ്പ്​ ബിയിലെ ഡെന്മാർക്ക്​-ഫിൻലൻഡ്​ മത്സരം പകുതിയോട്​ അടുത്തപ്പോഴായിരുന്നു സംഭവം. മത്സരം ഗോൾ രഹിതമായി തുടരുകയായിരുന്നു.   മറ്റുതാരങ്ങളുമായി കൂട്ടിയിടിക്കുകയോ ഫൗൾ ചെയ്യപ്പെടുകയോ ചെയ്​തതായി ദൃശ്യങ്ങളിലൊന്നും കാണുന്നില്ല. മെഡിക്കൽ റിപ്പോർട്ട്​ വന്നതിന്​ ശേഷമേ വിശദ വിവരങ്ങൾ ലഭ്യമാകൂ. 

Tags:    
News Summary - Denmark’s Christian Eriksen collapses on pitch, Euro 2020 match suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.