ലണ്ടൻ: യൂറോപ്പ ലീഗിൽ ഗ്രീക് ടീമിനെതിരെ ജയം കുറിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. ഐവറി കോസ്റ്റ് താരം അമദ് ദിയാലോ രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളുകളാണ് ടീം കാത്തിരുന്ന ജയം നൽകിയത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 50ാം മിനിറ്റിലായിരുന്നു അമദ് യുനൈറ്റഡുകാരെ മുന്നിലെത്തിച്ചത്. 77ാം മിനിറ്റിൽ വീണ്ടും വല കുലുക്കി താരം പട്ടിക പൂർത്തിയാക്കി.
മറ്റു മത്സരങ്ങളിൽ ലാസിയോ 2-1ന് പോർട്ടോയെയും ഡെച്ച് താരം അയാക്സ് ആംസ്റ്റർഡാം എതിരില്ലാത്ത അഞ്ചു ഗോളിന് മക്കാബിയെയും വീഴ്ത്തി. നൈജീരിയൻ സൂപ്പർ താരം വിക്ടർ ഒസിംഹൻ നിറഞ്ഞാടിയ കളിയിൽ തുർക്കി ടീം ഗലത്സരയ് 3-2ന് ടോട്ടൻഹാം ഹോട്സ്പറിനെ മറികടന്നു. അതിനിടെ, യുവേഫ നേഷൻസ് ലീഗിൽ അർമീനിയൻ ക്ലബായ നോഹിനെതിരെ എതിരില്ലാത്ത എട്ടു ഗോൾ ജയവുമായി ചെൽസി കളി ആഘോഷമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.