ബ്വേനസ് എയ്റീസ്: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക് വിട നൽകി ലോകം. ബ്വേനസ് എയ്റീസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ അദ്ദേഹത്തിൻെറ സംസ്കാര ചടങ്ങുകൾ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാരചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
അവസാനമായി മറഡോണയെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് തലസ്ഥാന നഗരമായ ബ്വേനസ് എയ്റീസിലേക്ക് ഒഴുകിയെത്തിയത്. പ്രസിഡൻഷ്യൽ പാലസിലായിരുന്നു പൊതുദർശനം. മറഡോണയെ അവസാനമായി കാണാനെത്തിയ ആളുകളുടെ നിര കിലോ മീറ്ററുകൾ നീണ്ടു. മറഡോണയുടെ മരണത്തെ തുടർന്ന് അർജൻറീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം തുടരുകയാണ്.
ബുധനാഴ്ച സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിെൻറ അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന് ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്ച മുമ്പായിരുന്നു ആശുപത്രി വിട്ടിരുന്നത്. വീട്ടിൽ വിശ്രമത്തിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.