ക്രിസ്റ്റ്യാനോ റെണാൾഡോ, ലയണൽ മെസി, മുഹമ്മദ് സലാഹ്, കെലിയൻ എംബാപ്പെ, റോബർട് ലെവൻഡോസ്കി തുടങ്ങി ലോകോത്തര താരങ്ങൾക്കെല്ലാം വലിയ ആരാധകവൃന്ദമുള്ള നഗരമാണ് ദുബൈ. വ്യത്യസ്ത നാടുകളിൽ നിന്നെത്തി ദുബൈയിൽ അലിഞ്ഞു ചേർന്ന അവരെല്ലാം വളരെ പ്രതീക്ഷാപൂർവ്വം ഉറ്റുനോക്കുന്ന അവാർഡാണ് ദുബൈ ഗ്ലോബ് സോക്കർ പുരസ്കാരം. അവാർഡിെൻറ ആദ്യഘട്ടം അവസാനിച്ചപ്പോൾ പ്രഗൽഭ താരങ്ങളായ മെസി, റെണാൾഡോ, സലാഹ്, ലെവൻഡോസ്കി, ബെൻസേമ, എംബാപ്പെ എന്നിവർ ചുരുക്കപട്ടികയിൽ ഇടംപിടിച്ചിരിക്കയാണ്.
വ്യത്യസ്ത കാറ്റഗറിലുള്ള പുരസ്കാര ജേതാക്കളെ ദുബൈ അർമാനി ഹോട്ടലിലെ അർമാനി പവിലിയനിൽ നടക്കുന്ന ചടങ്ങിൽ ഡിസംബർ 27ന് പ്രഖ്യാപിക്കും. ആരാധകർ വോട്ടുരേഖപ്പെടുത്തുന്ന ആദ്യഘട്ടം പിന്നിട്ടാണ് ഇത്രയും താരങ്ങൾ മാത്രമുള്ള പട്ടിക തയ്യാറാക്കിയത്. ഡിസംബർ 20ന് അവസാനിക്കുന്ന വോട്ടിങ് കൂടിപിന്നിട്ടാൽ പട്ടിക വീണ്ടും ചുരുങ്ങും. 12ാമത് അവാർഡിെൻറ അവസാന ഘട്ടത്തിൽ 12കാറ്റഗറികളിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.
ആരാധകരുടെ വോട്ടും, സ്പോർട്സ് കോച്ചുമാരും ഡയറക്ടർമാരും ക്ലബ്ബ് പ്രസിഡൻറുമാരും അടങ്ങുന്ന അന്താരാഷ്ട്ര ജൂറിയുടെയും തീരുമാനപ്രകാരമായിരിക്കും തെരഞ്ഞെടുപ്പ്. ദുബൈ സ്പോർട്സ് കൗൺസിലിെൻറ പങ്കാളിത്തത്തോടെ ദുബൈ ഇൻറർനാഷണൽ സ്പോർട്സ് കോൺഫറൻസിെൻറ ഭാഗമായാണ് അവാർഡ്ദാനം സംഘടിപ്പിക്കുന്നത്. റൊണാൾഡോ ആറു തവണ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം 'നൂറ്റാണ്ടിെൻറ താരം' എന്ന അവാർഡും റൊണാൾഡോക്ക് ലഭിക്കുകയുമുണ്ടായി. മികച്ച പുരുഷ താരം എന്നത് പോലെ മികച്ച വനിതാ താരത്തെയും അവാർഡിനായി തെരഞ്ഞെടുക്കുന്നുണ്ട്.
ബാർസയുടെ ജെന്നിഫർ ഹെർമോസോ, ചെൽസിയുടെ സാമന്ത കെർ, മാഞ്ചസ്റ്ററിെൻറ ലൂസി ബ്രോൺസ് തുടങ്ങിയ താരങ്ങളാണ് ഈ കാറ്റഗറിയിൽ പ്രധാനമായും ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. മികച്ച പുരുഷ ക്ലബിെൻറ ചുരുക്കപ്പട്ടികയിൽ ചെൽസി, മാഞ്ചസ്റ്റർ, ഫ്ലമിംഗോ, മാഡ്രിഡ്, അൽ ഹിലാൽ, അൽ അഹ്ലി തുടങ്ങിയ ടീമുകളാണ് മാറ്റുരക്കുന്നത്. വനിതാ ക്ലബുകളിൽ ബാർസ, മാഞ്ചസ്റ്റർ, ചെൽസി തുടങ്ങിയ ടീമുകളാണ് പട്ടികയിലുള്ളത്. മികച്ച ഡിഫൻഡർ, മികച്ച ഗോൾകീപ്പർ, മികച്ച ഗോൾകീപ്പർ തുടങ്ങിയ കാറ്റഗറിയിലും മൽസരമുണ്ട്. മികച്ച ദേശീയ ടീം കാറ്റഗറിയിൽ അർജൻറീന, ബ്രസീൽ, ഫ്രാൻസ്, ഇറ്റലി, മൊറോക്കോ എന്നിവയാണുള്ളത്. vote.globesoccer.com എന്ന വെബ്സൈറ്റിലൂടെ ഈ വർഷത്തെ വിജയികളെ തെരഞ്ഞെടുക്കാൻ ആരാധകർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.