കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിൽ രാജസ്ഥാൻ യുനൈറ്റഡും ചെന്നൈയിൻ എഫ്.സിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചപ്പോൾ കിരീടപ്രതീക്ഷയിലെത്തിയ എ.ടി.കെ മോഹൻബഗാൻ ഗ്രൂപ് റൗണ്ടിൽത്തന്നെ പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യൻ നേവിയെ തോൽപിച്ചാണ് രാജസ്ഥാൻ കടന്നത്.
ഗ്രൂപ് ബിയിൽ മുംബൈ സിറ്റി എഫ്.സിക്കും രാജസ്ഥാനുമൊപ്പം എ.ടി.കെ ബഗാനും ഏഴ് പോയന്റാണുള്ളത്. എന്നാൽ, രാജസ്ഥാനോടേറ്റ തോൽവി കൊൽക്കത്ത സംഘത്തിന് തിരിച്ചടിയായി. മുംബൈയും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. ഗ്രൂപ് സി മത്സരത്തിൽ നെരോക എഫ്.സിയെ 2-0ത്തിന് വീഴ്ത്തിയാണ് ചെന്നൈയിൻ അവസാന എട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.