കൊൽക്കത്ത: ഡ്യുറൻഡ് കപ്പ് ഫുട്ബാളിലെ അവസാന ഗ്രൂപ് മത്സരത്തിൽ ബംഗളൂരു എഫ്.സിയും മുഹമ്മദൻസ് സ്പോർടിങ് ക്ലബും സമനിലയിൽ പിരിഞ്ഞു. 13ാം മിനിറ്റിൽ പ്രീതം സിങ് മുഹമ്മദൻസിനെ മുന്നിലെത്തിച്ചു. 91ാം മിനിറ്റിൽ ശിവ ശക്തി ബംഗളൂരുവിന് സമനില നേടിക്കൊടുത്തു. ഇരു ടീമുകളും നേരത്തേ ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു.
ഗുവാഹതിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് 2-0ന് സുദേവ ഡൽഹിയെ തോൽപിച്ചു. ദീപു മിർധയും കോഴിക്കോട്ടുകാരൻ ഗനി അഹമ്മദ് നിഗവുമാണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.