ന്യൂഡൽഹി: ഏഷ്യയിലേയും ലോകത്തിലേയും ഏറ്റവും പഴക്കമേറിയ ഫുട്ബാൾ ടൂർണമെന്റായ ഡ്യൂറാൻഡ് കപ്പ് തിരിച്ചുവരവിനൊരുങ്ങുന്നു. 2021 സെപ്റ്റംബർ അഞ്ചിന് ടൂർണമെൻറിന് കിക്കോഫ് വിസിൽ മുഴങ്ങും. കോവിഡ് മഹാമാരി സൃഷ്ടിച്ച ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടൂർണമെൻ്റിന് പന്തുരുളുന്നത്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (AIFF), IFA (പശ്ചിമ ബംഗാൾ), പശ്ചിമ ബംഗാൾ സർക്കാർ എന്നിവയുടെ പിന്തുണയോടെയാണ് ഡ്യൂറാൻഡ് കപ്പിന്റെ 130 -ാമത് പതിപ്പിന് കളമൊരുങ്ങുന്നത്.
വംഗനാടൻ തലസ്ഥാന നഗരിയിൽ നാല് ആഴ്ച നീളുന്ന ടൂർണമെൻ്റിൻ്റെ കലാശപ്പോരാട്ടം ഒക്ടോബർ മൂന്നിനാണ്. കൊൽക്കത്തയിലും പരിസരത്തും വിവിധ വേദികളിലായി മത്സരങ്ങൾ നടക്കും. സേനകളിൽ നിന്നുള്ള നാല് ടീമുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 16 ടീമുകൾ ടൂർണമെൻറിൽ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.