മൊബൈൽ ഫോൺ ദൃശ്യങ്ങൾ പരിശോധിച്ച് ഗോൾ പിൻവലിച്ച റഫറിക്ക് സസ്പെൻഷൻ. ഈജിപ്തിലെ രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗ് മത്സരത്തിനിടെ കാണികളിലൊരാളുടെ മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ച റഫറി മുഹമ്മദ് ഫാറൂഖിനെയാണ് ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തത്.
സൂയസ്, അൽ നസർ എന്നീ രണ്ടാം ഡിവിഷൻ ക്ലബുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് വിചിത്ര സംഭവം അരങ്ങേറിയത്. മത്സരത്തിൽ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ അൽ നസർ നേടിയ ഗോൾ ആദ്യം റഫറി അനുവദിച്ചിരുന്നു. എന്നാൽ ഹാൻഡ്ബാളാണെന്ന് ചൂണ്ടിക്കാട്ടി സൂയസ്‍ ടീം ഏറെനേരെ പ്രതിഷേധിച്ചതോടെയാണ് റഫറി മൊബൈൽ ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.
പിന്നാലെ ഗോൾ പിൻവലിച്ചു. രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗിൽ വിഡിയോ അസിസ്റ്റന്‍റ് റഫറി സംവിധാനം (വാർ) ഉപയോഗിക്കുന്നില്ല. മത്സരത്തിൽ 15 മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചിരുന്നു. ഇൻജുറി ടൈമിൽ ഒരു ഗോൾ കൂടി അടിച്ച സൂയസ് 3–1ന് മത്സരം ജയിച്ചു. അൽ നസർ ടീമിന്റെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് റഫറി ഗ്രൗണ്ട് വിട്ടത്.
റഫറി കമ്മിറ്റിയുടെ തലവനായ പോർചുഗൽ സ്വദേശി വിറ്റർ പെരേര മുഴുവൻ റഫറി സ്റ്റാഫിനെയും അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.