ഇംഗ്ലീഷ് 'ഹൂളിഗന്മാർക്ക്' ഇത്തവണ വീട്ടിലിരുന്ന് ലോകകപ്പ് കാണാം; പാസ്പോർട്ട് വിദേശകാര്യ വകുപ്പിന് കൈമാറണം

ഇംഗ്ലീഷ് 'ഹൂളിഗന്മാർക്ക്' ഇത്തവണ വീട്ടിലിരുന്ന് ഖത്തർ ലോകകപ്പ് കാണാം. ലോകകപ്പിന് ടിക്കറ്റും ഹയാ കാർഡും സംഘടിപ്പിച്ച് കാത്തിരിക്കുന്നവർ അടക്കം 1300 ബ്രിട്ടീഷ് ഹൂളിഗന്മാരുടെ പാസ്പോർട്ടും മറ്റു യാത്രാ രേഖകളും തിങ്കളാഴ്ച മുതൽ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന് കൈമാറണം. ഖത്തറിൽ ലോകകപ്പ് സമാപിക്കുന്ന 2022 ഡിസംബർ 18 വരെ അവർക്ക് ഒരു വിദേശ യാത്രക്കും അനുമതിയുണ്ടാകില്ല.

ഇതിൽ കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലി-ഇംഗ്ലണ്ട് ഫൈനലിന് ശേഷം നടന്ന വ്യാപക ആക്രമണങ്ങളിൽ പങ്കെടുത്തവരും മുൻ കാലങ്ങളിൽ ടീമുകളെ അനുഗമിച്ച് മറ്റിടങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കി സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ വിലക്കുള്ളവരുമാണ് അധികവും. നിശ്ചിത ദിവസത്തിനുള്ളിൽ യാത്രാ രേഖകൾ തിരിച്ചു നൽകിയില്ലെങ്കിൽ വൻ പിഴയും ആറു മാസം വരെ ജയിൽ ശിക്ഷയും ലഭിക്കും.

Tags:    
News Summary - English 'Hooligans' can watch the World Cup at home this time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT