ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് നോട്ടിങ്ഹാം ഫോറസ്റ്റ്. വൂൾവ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് തകർത്ത് നോട്ടിങ്ഹാം ഫോറസ്റ്റ് പോയന്‍റ് പട്ടികയിൽ ആഴ്സണലിനു പിന്നിൽ മൂന്നാമതെത്തി.
ഇരു ടീമുകൾക്കും 40 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിലാണ് ആഴ്സണൽ രണ്ടാമത് തുടരുന്നത്. ലീഗിൽ തുടർച്ചയായ ആറാം ജയവുമായി പ്രീമിയർ ലീഗ് കിരീട സാധ്യതയും വൂൾവ്സ് സജീവമാക്കി. ലീഗ് ലീഡർമാരായ ലിവർപൂളിനേക്കാൾ ആറ് പോയന്‍റ് മാത്രം പിന്നിലാണ് ടീം. മോർഗൻ ഗിബ്‌സ് വൈറ്റ്, ക്രിസ് വുഡ് എന്നിവരുടെ ആദ്യ പകുതിയിലെ ഗോളുകളും തായ്‌വോ അവോനിയിയുടെ ഇൻജുറി ടൈം (90+4) ഗോളുമാണ് ടീമിന് തകർപ്പൻ ജയം സമ്മാനിച്ചത്.
19 മത്സരങ്ങളിൽനിന്ന് 46 പോയന്‍റുമായാണ് ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ലീഗ് കിരീടമില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുകയാണ് ടീമിന്‍റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.