നാലടിച്ച്​ ചെൽസിയും ​ എവർട്ടണും

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ക്രിസ്​റ്റൽ പാലസിനെതിരെ ചെൽസിക്ക്​ തകർപ്പൻ ജയം. ​ഗോളൊന്നുമില്ലാതെ പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം, തുടർച്ചയായി നാല്​ ഗോളടിച്ചാണ്​ ചെൽസി നിർണായക വിജയം സ്വന്തമാക്കിയത്​. പുതുമുഖതാരം ബെൻ ചിൽ​െവൽ ആയിരുന്നു സമനിലക്കെട്ട്​ പൊട്ടിച്ചത്​. 50ാം മിനിറ്റിൽ ആദ്യഗോളടിക്കുകയും, 66ാം മിനിറ്റിൽ കർട്​ സൗമോയുടെ ഗോളിന്​ വഴിയൊരുക്കുകയും ചെയ്​ത്​ ചിൽവെൽ കൈയടി നേടി. പിന്നാലെ രണ്ട്​ പെനാൽറ്റി പിറന്നത്​ ലക്ഷ്യത്തിലെത്തിച്ച്​ ജോർജിന്യോ സ്​കോർ​ബോർഡ്​ നാലിലെത്തിച്ചു. ഏഴു പോയൻറുള്ള ചെൽസി നിലവിൽ നാലാം സ്​ഥാനത്താണ്​. 


കൊണ്ടും കൊടുത്തും നീങ്ങിയ എവർട്ടൻ- ബ്രൈട്ടൺ മത്സരത്തിൽ അവസാന ചിരി കാർലോ ആഞ്ചലോട്ടിയു​ടെ സംഘത്തിന്​. വാശിയേറിയ മത്സരത്തിൽ 4-2നാണ്​ എവർട്ടൻ ജയിച്ചത്​. ഈ സീസണിൽ ക്ലബിലെത്തിയ ഹാമിഷ്​ റോഡ്രിഗസാണ്​ (52, 70) ടീമി​െൻറ വിജയശിൽപി. ഡൊമനിക്​ കാൽവർട്ടും (16) യെറി മിനയും (45) മറ്റു രണ്ടു ഗോളുകൾ നേടി. ടൂർണമെൻറിൽ ഇതുവരെ തോൽക്കാത്ത എവർട്ടൺ 12 പോയൻറുമായി ഒന്നാം സ്​ഥാനത്താണ്​. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.