ലണ്ടൻ: എവർട്ടനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുനൈറ്റഡ്. ആദ്യ പകുതിയിൽ ലഭിച്ച രണ്ട് പെനാൽറ്റികളും ഗോളാക്കി മാറ്റിയാണ് ഓൾഡ് ട്രാഫോഡിലെ മാഞ്ചസ്റ്റർ ജയം. ബ്രൂണോ ഫെർണാണ്ടസ്, മാർകസ് റാഷ്ഫോർഡ് എന്നിവർ ഗോൾ നേടി.
അർജൻറീന യുവതാരം അലസാൻഡ്രോ ഗർനാചോയെ വീഴ്ത്തിയതിനാണ് ആദ്യ പകുതിയിൽ തന്നെ രണ്ട് വട്ടവും പെനാൽറ്റി ലഭിച്ചത്. 12ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസും 36ാം മിനിറ്റിലെ പെനാൽറ്റി മാർകസ് റഷ്ഫോർഡും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഗോൾ മടക്കാൻ രണ്ടാംപകുതിയിൽ എവർട്ടൺ കിണഞ്ഞ് ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങൾ തോറ്റ മാഞ്ചസ്റ്ററിന് വിജയവഴിയിൽ തിരിച്ചെത്തലായി എവർട്ടനെതിരായ ജയം.
പോയിന്‍റ് ടേബിളിൽ 47 പോയിന്‍റുമായി ആറാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എവർട്ടൻ 25 പോയിന്‍റുമായി 16ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.