ഒടുവിൽ സിറ്റി ചിരിച്ചു; ഏഴ് മത്സരങ്ങൾക്കൊടുവിൽ വിജയമധുരം

ലണ്ടൻ: ജയിക്കാനാത്ത തുടർച്ചയായ ഏഴു മത്സരങ്ങൾക്ക് ശേഷം എട്ടാം മത്സരത്തിൽ ജയത്തോടെ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് സിറ്റി കീഴടക്കിയത്. ബെർണാഡോ സിൽവ, കെവിൻ ഡിബ്ര്യൂയിൻ, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ഏതാണ്ട് ഒന്നരമാസത്തോളമായി ജയമെന്തെന്ന് അറിയാതെ മുന്നേറിയ പെപ്പിന്റെ സംഘത്തിന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്നലെ ആശ്വാസത്തിന്റെ ദിനം കൂടിയായിരുന്നു.


മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ബെർണാഡോ ഡി സിൽവയാണ് ആദ്യ ​ഗോൾ നേടിയത്. 31-ാം മിനിറ്റിൽ കെവിൻ ഡി ബ്രുയ്ൻ ​​ഗോൾ നേട്ടം രണ്ടാക്കി. രണ്ടാം പകുതിയിൽ 57-ാം മിനിറ്റിൽ ജെറമി ഡോക്കുവിന്റെ ​ഗോൾ കൂടിയായതോടെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ആധിപത്യപരമായ വിജയം ഉറപ്പിച്ചു. 14 കളിയിൽ നിന്ന് 26 പോയിന്‍റോടെ ടേബിളിൽ നാലാമതാണ് സിറ്റി. 


മറ്റൊരു മത്സരത്തിൽ ആഴ്സണൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി. 54-ാം മിനിറ്റിൽ ജൂറിയൻ ടിമ്പർ, 73-ാം മിനിറ്റിൽ വില്യം സാലിബ എന്നിവരാണ് ​ഗണ്ണേഴ്സിനായി ​ഗോളുകൾ നേടിയത്. സതാംപ്ടണിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തി ചെൽസിയും വിജയം ആഘോഷിച്ചു. ന്യൂകാസിലും ലിവർപൂളും തമ്മിലുള്ള മത്സരം ഇരുടീമുകളും മൂന്ന് ​ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Tags:    
News Summary - English Premier League Manchester City vs Nottingham Forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.