ലണ്ടൻ: നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ. ജർമൻ ക്ലബായ ബൊറൂസിയ ഡോട്ട്മുണ്ടിൽ നിന്നാണ് 21കാരൻ പ്രമീയർലീഗ് ചാമ്പ്യന്മാരായ സിറ്റിയിലെത്തുന്നത്. അഞ്ച് വർഷത്തേക്കാണ് കരാർ. ജൂലൈ ഒന്നിന് ടീമിനൊപ്പം ചേരും.
താരം ക്ലബിൽ എത്തിയതുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങൾ സിറ്റി പുറത്തുവിട്ടിട്ടില്ലെങ്കിലും 300 മില്യൺ യൂറോക്കാണ് ടീമിലെത്തിച്ചതെന്നാണ് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് വർഷം മുമ്പാണ് ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽനിന്ന് ഹാലണ്ട് ഡോട്ട്മുണ്ടിലെത്തുന്നത്. 89 മത്സരങ്ങളിൽനിന്ന് 86 ഗോളുകളാണ് താരം ക്ലബിനായി അടിച്ചുകൂട്ടിയത്. നോർവേക്കായി 22 മത്സരങ്ങളിൽ 20 ഗോളും നേടിയിട്ടുണ്ട്. ഹാലണ്ടിന്റെ പിതാവ് ആൽഫ്-ഇംഗെ ഹാലണ്ട് 2000 മുതൽ 2003 വരെ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.