ജോൾ ​െപാഹാൻപ്​ലോ ഫിൻലൻഡിനായി ഗോൾ നേടുന്നു

യൂറോ കപ്പ്​: കന്നി പോരാട്ടത്തിൽ ഡെൻമാർക്കിനെ അട്ടിമറിച്ച്​ ഫിൻലൻഡ്​

കോപൻഹേഗൻ: ക്രിസ്​റ്റ്യൻ എറിക്​സൺ കുഴഞ്ഞുവീണതിനെ തുടർന്ന്​ നിർത്തിവെച്ചിരുന്ന ഡെൻമാർക്ക്​-ഫിൻലാൻഡ്​ മത്സരം, നീണ്ടനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുനരാരംഭിച്ചപ്പോൾ അവസാന ചിരി കന്നി പോരാട്ടത്തിനെത്തിയ ഫിൻലൻഡുകാർക്കൊപ്പം.

വൈകി പുനരാരംഭിച്ച മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 54ാം സ്​ഥാനത്തുള്ള ഫിൻലൻഡ്​ കരുത്തരായ ഡെൻമാർകിനെ 1-0ത്തിന്​ അട്ടിമറിച്ചു.

59ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ ജോൾ ​െപാഹാൻപ്​ലോയാണ്​ യൂറോകപ്പിൽ ഫിൻലൻഡിനായി അത്​ഭുതം സൃഷ്​ടിച്ചത്​. 74ാം മിനിറ്റിൽ ഡെൻമാർക്കിന്​ പെനാൽറ്റി ലഭിച്ചെങ്കിലും കിക്ക്​ സേവ്​ചെയ്​ത്​ ഫിൻലൻഡ്​ ഗോൾ കീപ്പർ ലൂകാസ്​ റാഡകിയും താരമായി. 

Tags:    
News Summary - Euro 2020 Finland beats Denmark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.