പ്രാഗ്: യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യുനൈറ്റഡിന്. ചെക് റിപ്പബ്ലിക്കൻ നഗരമായ പ്രാഗിലെ ഫോർച്യൂണ അരീനയിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ സീരി എയിലെ ഫിയൊറന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോൽപിച്ചത്. 58 വര്‍ഷത്തിനുശേഷം വെസ്റ്റ് ഹാം നേടുന്ന പ്രധാന കിരീടമാണിത്. ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും കഴിഞ്ഞാൽ യുവേഫയുടെ മൂന്നാംനിര ഫുട്ബാൾ ലീഗാണ് കോണ്‍ഫറന്‍സ് ലീഗ്.
ഫൈനലിലെ ഒരു മണിക്കൂർ ഗോൾ രഹിതമായിരുന്നു. 62ം മിനിറ്റില്‍ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സൈദ് ബെൻ റഹ്മ വെസ്റ്റ് ഹാമിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ, അഞ്ച് മിനിറ്റികം തന്നെ മറുപടിയെത്തി. ബോനവെന്ച്യുറയുടെ ലോങ് റേഞ്ചർ ഫിയൊറന്റീനക്ക് സമനില നൽകി. പിന്നെ കണ്ടത് വിജയ ഗോളിനായുള്ള പോരാട്ടം. ഒടുവിൽ, 90ാം മിനിറ്റിൽ ജറോഡ് ബോവൻ ഫിയൊറന്റീന വലയിൽ പന്തടിച്ചുകയറ്റിയതോടെ കിരീടം വെസ്റ്റ് ഹാമിന് സ്വന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.