ബെർലിൻ: യൂറോപ്പിലെ രണ്ടാംനിരക്കാരിലെ ചാമ്പ്യനെ അറിയാൻ ജർമനിയിൽ ഇന്ന് വമ്പൻ പോര്. സീരി എയിൽ വീര്യം വീണ്ടെടുത്ത പഴയ പടക്കുതിരകളായ ഇൻറർമിലാൻ ലാ ലിഗ ടീമായ സെവിയ്യക്കെതിരെയാണ് ഇറങ്ങുക.
ഇറ്റലിയിൽ യുവൻറസിെൻറ കോട്ടക്കു വിള്ളൽ വീഴ്ത്താൻ ഒരുങ്ങുന്ന മിലാൻ ടീമിന് ഇന്ന് കിരീടമുറപ്പിക്കാനായാൽ ആത്മിവിശ്വാസം ഇരട്ടിയാകും. എന്നാൽ, യൂറോപ ലീഗിൽ ഏറ്റവും കൂടുതൽ കിരീടം നേടിയവരെന്ന റെക്കോഡ് സ്വന്തംപേരിലുള്ള സെവിയ്യക്കും പ്രതീക്ഷയേറെ. വലിയ പണക്കിഴികളുടെ പെരുമയില്ലാത്ത സെവിയ്യ പ്രീമിയർ ലീഗിലെ മൂന്നാംസ്ഥാനക്കാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തിയാണ് കലാശപ്പോരിനു ടിക്കറ്റെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.