ചെറുതോണി: ലോകകപ്പ് ഫുട്ബാളിനെ ആവേശം ഒട്ടുംചോരാതെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് കരിമ്പനിലെ യുവാക്കൾ. മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ ചിത്രങ്ങളുമായി 35 അടി ഉയരമുള്ള കൂറ്റൻ ബോർഡാണ് കരിമ്പൻ ബസ് സ്റ്റാൻഡിൽ ഇവർ സ്ഥാപിച്ചത്.
താളമേളങ്ങളോടെയാണ് ബോർഡ് ഉയർത്തിയത്. ചെറുപ്പക്കാരുടെ ഈ കൂട്ടായ്മക്ക് നാട്ടുകാരുടെ വലിയ പിന്തുണയുമുണ്ട്. ടൗണിൽ കാണികൾക്കായി ബിഗ് സ്ക്രീൻ ഉൾപ്പെടെ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ചെറുപ്പക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.