മ്യൂണിക്: ഒരിക്കൽ ഗോളി തടുത്തിട്ട് തിരിച്ചുവന്ന പന്ത് വീഴുന്നതിനിടെ കാലുകൊണ്ട് വലയുടെ മോന്തായത്തിലേക്ക് പായിച്ച് നേടിയ അസാധ്യ ഗോളിനെയും ഗോളിനുടമ ജോഷ്വ കിമ്മിഷിനെയും ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസം കാൽപന്ത് ലോകത്തെ ചേരിതിരിഞ്ഞ ചർച്ച. ജർമൻ സൂപ്പർ കപ്പിൽ ഡോർട്മുണ്ടിനെതിരെ ഫൈനൽ പോരാട്ടം സമനിലയിലേക്ക് നീങ്ങുേമ്പാഴായിരുന്നു കിമ്മിഷ് മാജിക്.
82ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ മധ്യനിരയിൽനിന്ന് കിട്ടിയ പന്തുമായി അതിവേഗം കുതിച്ച താരം പോസ്റ്റിലേക്ക് നിറയൊഴിച്ചത് ഡോർട്മുണ്ട് ഗോളി മാർവിൻ ഹിറ്റ്സ് തടുത്തിട്ടു. തിരിച്ചുവന്ന പന്ത് നേരെയെത്തിയത് ഓട്ടത്തിനിടെ മുന്നോട്ടുവീണുപോയ 25കാരെൻറ കാലുകളിൽ. ബോധപൂർവമോ അല്ലാതെയോ കാലിെൻറ ചലനം കൃത്യമായപ്പോൾ ഇത്തവണ പന്ത് വല തൊട്ടു.
ബയേണിന് വിജയവും 2020ലെ അഞ്ചാം കിരീടവും. ഗോളിൽ എതിർഗോളി ഹിറ്റ്സ് മാത്രമല്ല, സഹതാരങ്ങൾ പോലും മിഴിച്ചുനിന്നു. മാന്ത്രിക കാലുകളെ വാഴ്ത്തിയും 'പെരച്ചനെ'ന്ന് വിധിയെഴുതിയും സമൂഹ മാധ്യമങ്ങൾ കിമ്മിഷിനു പിന്നാലെയായി. പാദവിന്യാസത്തിെൻറ കൃത്യത പറഞ്ഞും വീഴ്ചയുടെ ആഘാതം ആരോപിച്ചും ഇപ്പോഴും തീർന്നിട്ടില്ല ഈ 'ഗോൾ ചർച്ച'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.