െകാച്ചി: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ.എം വിജയന് പിറന്നാൾ ആശംസകൾ നേർത്ത് സ്പാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ്. ഖത്തറിൽ അൽസദ്ദ് ക്ലബിന്‍റെ പരിശീലകനായ സാവി ഐ.എം വിജയന്‍റെ പേരു പതിപ്പിച്ച ജഴ്സിയോടൊപ്പം വിഡിയോ പോസ്റ്റ് ചെയ്താണ് ആശംസകൾ അറിയിച്ചത്. തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഐ.എം വിജയന് ചെൽസി ഫുട്ബാൾ ക്ലബും പിറന്നാൾ ആശംസകൾ നേർന്നു. 52ാം പിറന്നാളാണ് വിജയൻ ഞായറാഴ്ച ആഘോഷിക്കുന്നത്.
ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ വിജയൻ നീലക്കുപ്പായത്തിൽ 30 ഗോളുകൾ നേടിയിട്ടുണ്ട്. 1989ൽ ഇന്ത്യക്കായി അരങ്ങേറിയ വിജയൻ 2003വരെ രാജ്യത്തിനായി പന്തുതട്ടി. 1999 സാഫ് കപ്പിൽ ഭൂട്ടാനെതിരെ 12ാം സെക്കന്‍റിൽ നേടിയ ഗോൾ ലോകഫുട്ബാളിലെത്തന്നെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണ്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ മികച്ച കളിക്കാരനായി മൂനുതവണ തെരഞ്ഞെടുക്കപ്പെട്ട വിജയൻ 2003ൽ അർജുന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.