സൂറിച്ച്: ലോകകപ്പ് ഫൈനലിൽ നിയമം തെറ്റിച്ചതിന് തുർക്കി ഷെഫ് സാൾട്ട് ബേക്കെതിരെ നടപടിയുമായി ഫിഫ. ഫൈനലിൽ അർജന്റീന താരങ്ങളുടെ വിജയാഘോഷത്തിൽ നുഴഞ്ഞുകയറി സാൾട്ട് ബേ ലോകകപ്പ് ട്രോഫിയിൽ തൊടുകയും ചെയ്തിരുന്നു. സാൾട്ട് ബേയുടെ നടപടിയിൽ ആദ്യം ഫിഫ പ്രതികരിച്ചിരുന്നില്ല.
ഇപ്പോൾ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ ഫിഫയുടെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിരിക്കുന്നത്.ലോകകപ്പിന്റെ ഒർജിനൽ ട്രോഫി തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമേ തൊടാനാകു. ലോകകപ്പ് മുൻ ജേതാക്കൾ രാഷ്ട്രതലവൻമാർ എന്നിവർക്കാണ് അതിനുള്ള അവകാശമുള്ളത്. ഇതിനിടെയാണ് തുർക്കി ഷെഫ് നുഴഞ്ഞുകയറി ലോകകപ്പിൽ തൊട്ടത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നാണ് ഫിഫ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
സാൾട്ട് ബേ സ്റ്റേഡിയത്തിലെത്തിയതിൽ ഉചിതമായ നടപടിയുണ്ടാകുമെന്നാണ് ഫിഫ അറിയിക്കുന്നത്. സാൾട്ട് ബേ മാത്രമായിരുന്നില്ല അന്ന് സ്റ്റേഡിയത്തിൽ അർജന്റീന താരങ്ങൾക്കൊപ്പമുണ്ടായിരുന്നത്. ഫിഫ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലും സാൾട്ട് ബേയുടെ പേര് നേരിട്ട് പരാമർശിക്കുന്നില്ല. തുർക്കി ഷെഫിന് അർജന്റീന താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കാനും അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന. നേരത്തെ അർജന്റീന താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ സാൾട്ട് ബേ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.