ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസം സുനിൽ ഛേത്രിയെക്കുറിച്ച് ലോക ഫുട്ബാൾ സംഘടന ഫിഫ പ്രത്യേക പരമ്പര തയാറാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ കളിക്കാരെക്കുറിച്ച് തയാറാക്കുന്ന പരമ്പരയിലാണ് ഛേത്രിയും ഇടംപിടിക്കുന്നത്.
ഛേത്രിയെക്കുറിച്ച പരമ്പരയിലെ ഭാഗങ്ങൾ താരം താമസിക്കുന്ന ബംഗളൂരുവിലും കുട്ടിക്കാലം ചെലവഴിച്ച ഡൽഹിയിലുമായാണ് ചിത്രീകരിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ച് ലോകത്തോട് പറയാൻ നിലവിൽ ഛേത്രിയാണ് ഏറ്റവും മികച്ച ചോയ്സെന്നാണ് ഫിഫ കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി 129 മത്സരങ്ങൾ കളിച്ചിട്ടുള്ള ഛേത്രി 84 ഗോളുകളുമായി അന്താരാഷ്ട്ര ഗോൾസ്കോറർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നിലവിൽ കളിയിൽ സജീവമായി നിൽക്കുന്നവരിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും (117) ലയണൽ മെസ്സിയും (86) മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്. 37ാം വയസ്സിലും ഛേത്രിയുടെ ചിറകിലേറിയാണ് ഇന്ത്യൻ ഫുട്ബാളിന്റെ യാത്ര. തുടർച്ചയായ രണ്ടാം ഏഷ്യൻ കപ്പിന് നീലക്കുപ്പായക്കാർ അടുത്തിടെ യോഗ്യത നേടിയതും ഛേത്രിയുടെ കരുത്തിൽതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.