റോഡ്രിഗോ ഗോളിൽ ബ്രസീൽ; ഇക്വഡോറിനെ വീഴ്ത്തിയത് ഒരു ഗോളിന്; നാലാം സ്ഥാനത്ത്

പരാന (ബ്രസീൽ): ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കാനറിപ്പട വീഴ്ത്തിയത്.

ജയത്തോടെ പത്തു പോയന്‍റുമായി ബ്രസീൽ നാലാം സ്ഥാനത്തേക്ക് കയറി. 30ാം മിനിറ്റിൽ യുവതാരം റോഡ്രിഗോയാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. ബോക്സിനു പുറത്തുനിന്ന് റോഡ്രിഗോ തൊടുത്ത ഷോട്ട് ഇക്വഡോർ പ്രതിരോധ താരത്തിൽ തട്ടി വലയിൽ ക‍യറുകയായിരുന്നു. ബ്രസീലിനായി കൗമാര താരം എസ്റ്റാവോ അരങ്ങേറ്റം കുറിച്ചു. 62ാം മിനിറ്റിൽ പകരക്കാരനായാണ് താരം കളത്തിലിറങ്ങിയത്.

ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും മൂന്നു തോൽവിയും ഒരു സമനിലയുമായി 10 പോയന്‍റാണ് ബ്രസീലിന്. ഈമാസം 11ന് പരാഗ്വെക്കെതിരെയാണ് ബ്രസീലിന്‍റെ അടുത്ത മത്സരം. ഉറുഗ്വായ്-പരാഗ്വെ (0-0), പെറു-കൊളംബിയ (1-1) മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

18 പോയന്‍റുള്ള അർജന്‍റീനയാണ് ഒന്നാമത്. ഉറുഗ്വായ്, കൊളംബിയ ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 

Tags:    
News Summary - FIFA World Cup 2026 qualifier: Brazil beats Ecuador 1-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.