ന്യൂഡല്‍ഹി: ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈത്തിനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ 27 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സുനില്‍ ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയായ പോരാട്ടത്തില്‍ സഹല്‍ അബ്ദുല്‍ സമദ് ആണ് ടീമിലിടം പിടിച്ച മലയാളി. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് മത്സരം.
ഭുവനേശ്വറിലെ ക്യാമ്പില്‍ ഉണ്ടായിരുന്ന 32 പേരില്‍നിന്നാണ് 27 അംഗ സ്ക്വാഡിനെ തിരഞ്ഞെടുത്തത്. ഇതില്‍ ജിതിൻ, പാര്‍ഥിബ് എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്ന് വിശ്രമം അനുവദിച്ചതാണെന്ന് പരിശീലകൻ ഇഗോര്‍ സ്റ്റിമാക്ക് പറഞ്ഞു. നിലവില്‍ സ്ക്വാഡിലുള്ള താരങ്ങള്‍ മേയ് 29 വരെ ഭുവനേശ്വറില്‍ പരിശീലനം നടത്തിയ ശേഷമാകും കൊല്‍ക്കത്തയിലേക്ക് പോവുക.
ലോകകപ്പ് യോഗ്യത റൗണ്ടിലെ നാല് മത്സരങ്ങളില്‍ നാല് പോയന്റുള്ള ഇന്ത്യ നിലവില്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറുക. കൂടാതെ, സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027ലെ എ.എഫ്.സി ഏഷ്യൻ കപ്പിലും അവര്‍ക്ക് യോഗ്യത ലഭിക്കും.
ഗോള്‍ കീപ്പര്‍മാര്‍: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: ആമി റനാവാഡെ, അൻവർ അലി, ജയ് ഗുപ്ത, ലാൽചുങ്നംഗ, മെഹ്താബ് സിങ്, നരേന്ദർ, നിഖിൽ പൂജാരി, രാഹുൽ ഭെകെ, സുഭാശിഷ് ബോസ്.
മിഡ്ഫീല്‍ഡര്‍മാര്‍: അനിരുദ്ധ് താപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, എഡ്മണ്ട് ലാൽറിൻഡിക, ജീക്സൺ സിങ്, ലാലിയൻസുവാല ചാങ്തെ, ലിസ്റ്റൺ കൊളാസോ, മഹേഷ് സിങ് നൗറെം, നന്ദകുമാർ സെക്കർ, സഹൽ അബ്ദുൽ സമദ്, സുരേഷ് സിങ് വാങ്ജാം.
ഫോര്‍വേര്‍ഡ്: ഡേവിഡ് ലാൽഹൻസംഗ, മൻവി സിങ്, റഹീം അലി, സുനിൽ ഛേത്രി, വിക്രം പ്രതാപ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.