കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബാളർ മണിതോംബി സിങ് അന്തരിച്ചു. 39 വയസ്സായിരുന്നു. മോഹൻ ബഗാൻ പ്രതിരോധ താരവും ക്യാപ്റ്റനുമായിരുന്ന മണിതോംബി മണിപ്പൂരിലെ ഇംഫാലിലാണ് മരണപ്പെട്ടത്.അസുഖബാധിതനായി ചികിത്സയിലായിരുന്നു.
2003ൽ എൽ.ജി കപ്പ് ജേതാക്കളായ അണ്ടർ 23 ഇന്ത്യൻ ടീമിലൂടെയാണ് ദേശീയ ശ്രദ്ധയിലെത്തുന്നത്. 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. സർവിസസ്, എയർഇന്ത്യ, സാൽഗോക്കർ ടീമുകൾക്ക് കളിച്ച ശേഷം 2003ലാണ് ബഗാനിലെത്തുന്നത്. നിര്യാണത്തിൽ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷനും, മോഹൻ ബഗാനും അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.