മുൻ ഇന്ത്യൻ ഫുട്​ബാൾ ടീം നായകൻ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു

കൊച്ചി: ഇന്ത്യൻ ഫുട്​ബാളിന്‍റെ സുവർണ തലമുറയിൽ പെട്ട ഒളിമ്പ്യൻ ചന്ദ്രശേഖരൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ എറണാകുളത്തെ വസതിയിലായിരുന്നു അന്ത്യം.

1960 റോം ഒളിമ്പിക്സി​ൽ കരുത്തരായ ഫ്രാൻസിനെ ഇന്ത്യ സമനിലയിൽ തളച്ചപ്പോൾ ചന്ദ്രശേഖരൻ പ്രതിരോധ നിരയിലെ പ്രധാന താരമായിരുന്നു. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ടീമിലെയും സജീവ സാന്നിധ്യമായിരുന്നു.

1958 മുതൽ 1966 വരെ ഇന്ത്യൻ ജഴ്​സിയിലെ പ്രധാനിയായിരുന്ന ചന്ദ്ര ശേഖരൻ 1959, 1964 മെർദേക്ക ടൂർണമെന്‍റുകളിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും പങ്കാളിയായി. 1994ൽ ഒരുവർഷം എഫ്​.സി കൊച്ചിന്‍റെ ജനറൽ മാനേജറായിരുന്നു. ഏതാനും വർഷങ്ങൾക്ക്​ മുമ്പ്​ മറവി രോഗം ബാധിച്ചതിനാൽ എറണാകുളം എസ്​.ആർ.എം റോഡിലെ വസതിയിൽ നിന്നും പുറത്തിറങ്ങാറുണ്ടായിരുന്നില്ല. 

Tags:    
News Summary - Former Indian football team captain Olympian Chandrasekharan dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.