മാഞ്ചസ്​റ്റർ യുണൈറ്റഡ്​ മിഡ്​ഫീൽഡർ പോൾ പോഗ്​ബക്ക്​ കോവിഡ്​

ലണ്ടൻ: മാഞ്ചസ്​റ്റർ യുണൈറ്റഡ്​ മിഡ്​ഫീൽഡർ പോൾ പോഗ്​ബക്ക്​ കോവിഡ് 19 സ്ഥിരീകരിച്ചു. സ്വീഡനും ക്രോയേഷ്യക്കും എതിരായ മൽസരങ്ങൾ നടക്കാനിരിക്കെയാണ്​ ഫ്രഞ്ച്​ താരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. ഫ്രാൻസി​െൻറ പരിശീലകൻ ദിദിയർ ദെഷാംപ്​സാണ്​ പോഗ്​ബക്ക്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​.

ടീമി​െൻറ പ്ലേയിങ്​ ഇലവനിൽ പോൾ പോഗ്​ബയുണ്ടായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ അദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചിരിക്കുകയാണ്​ ഫ്രഞ്ച്​ കോച്ച്​ അറിയിച്ചു.

ടോട്ടൻഹാം മിഡ്​ഫീൽഡർ ടാഗേ നോബോലയും ഫ്രാൻസ്​ ടീമിൽ ഇടംപിടിച്ചിരുന്നില്ല. ദിവസങ്ങൾക്ക്​ മുമ്പ്​ അദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്നാണ്​ ടീമിൽ ഉൾപ്പെടാതിരുന്നത്​​. പോഗ്​ബയു​െട പകരക്കാരനായി റെന്നിസാണ്​ ടീമിലെത്തുക. യുവൻറസി​െൻറ അഡ്രിൻ റാബിയോട്ടും അപ്രതീക്ഷിതമായി ടീമിൽ ഇടംകണ്ടെത്തി.  

Tags:    
News Summary - France's Paul Pogba tests positive for Covid-19, says coach Didier Deschamps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.