ഫ്രാങ്ക് ലാംപാർഡ് എവർട്ടൺ പരിശീലകനാകും

ലണ്ടൻ: ഇംഗ്ലണ്ട് പ്രീമിയർ ലീഗ് ക്ലബായ എവർട്ടന്‍റെ പരിശീലകനാകാനൊരുങ്ങി ഫ്രാങ്ക് ലാംപാർഡ്. എവർട്ടണുമായി മുൻ ചെൽസി പരിശീലകൻ രണ്ടര വർഷത്തെ കരാറിൽ ഒപ്പ് വെച്ചതായി വിവിധ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പരിശീലകനായിരുന്ന റാഫ ബെനിറ്റസിനെ നേരത്തെ എവർട്ടൺ പുറത്താക്കിയിരുന്നു. ബെനിറ്റസിന് കീഴിൽ അവസാന 13 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമായിരുന്നു ടീമിന് നേടാനായത്. ഇതോടെ ഡങ്കൻ ഫെർഗൂസനെ താൽക്കാലിക പരിശീലകനാക്കി. ലീഗില്‍ 15ാം സ്ഥാനത്താണ് എവര്‍ട്ടണിപ്പോൾ.

നേരത്തെ ചെൽസി പരിശീലകനായിരുന്ന ലാംപാർഡിനെ മോശം ഫോമിനെ തുടർന്ന് ഒരു വർഷം മുമ്പ് ക്ലബ് പുറത്താക്കിയിരുന്നു. ഒരു വര്‍ഷമായി ലാംപാർഡ് ഒരു ക്ലബ്ബിനെയും പരിശീലിപ്പിച്ചിരുന്നില്ല.

ശനിയാഴ്ച എഫ്.എ കപ്പിൽ ബ്രെന്റ്ഫോർഡിനെതിരെയാവും എവർട്ടൺ പരിശീലകനായുള്ള ഫ്രാങ്ക് ലമ്പാർഡിന്റെ ആദ്യ മത്സരം. തുടർന്ന് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുനൈറ്റഡിനെതിരെയും മത്സരമുണ്ട്.

Tags:    
News Summary - Frank Lampard set to become Everton manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.