ജർമൻ പുരുഷ, വനിതാ ഫുട്ബാൾ ടീമുകൾക്ക്‌ ഇനി മുതൽ ഒരേ രീതിയിലുള്ള കുപ്പായം

ഫ്രാങ്ക്ഫുർട്ട്: ഖത്തർ ലോകകപ്പിനും 2023 ആസ്‌ട്രേലിയ / ന്യൂസിലണ്ട് വനിതാ ലോകകപ്പിനുമുള്ള ജേഴ്സി ജർമൻ ഫുട്ബാൾ ഫെഡറേഷൻ പുറത്തിറക്കി. 1908ലെ ആദ്യ ജർമൻ ജേഴ്സിയിൽ ഉണ്ടായിരുന്ന വലുപ്പം കൂടിയ കറുത്ത വെർട്ടിക്കൽ സ്ട്രയിപ്സ് ആണ് പുതിയ കുപ്പായത്തിന്‍റെ സവിശേഷത. 

ഇക്കഴിഞ്ഞ ജൂൺ ഏഴിന് മ്യൂണിക്കിലെ അലയൻസ് അറീനയിൽ നടന്ന ജർമനി-ഇംഗ്ലണ്ട് നാഷണൽ ലീഗ് മത്സരത്തിൽ ജർമൻ വനിതാ ടീമിന്റെ ജേഴ്സി അണിഞ്ഞുകൊണ്ടായിരുന്നു ജർമൻ പുരുഷ ടീം കളിച്ചത്. 2022 വനിതാ യൂറോ കളിക്കുന്ന ജർമൻ വനിതാ ടീമിനോടുള്ള ഐക്യദാർഢ്യം ആയിരുന്നു അത്. 



സെപ്റ്റംബർ മൂന്നിന് തുർക്കിയുമായി നടക്കുന്ന 2023 വനിതാ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ജർമൻ വനിതകളാകും പുതിയ കുപ്പായം ആദ്യം അണിഞ്ഞ് കളിക്കുക. ഇനി മുതൽ ഇരു ടീമുകൾക്കും ഒരേ കളിക്കുപ്പായമായിരിക്കും. 


Tags:    
News Summary - German men's and women's football teams will now have the same shirt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT