സാവോപോളോ: ഖത്തർ ലോകകപ്പിനുള്ള യൂറോപ്യൻ മേഖല യോഗ്യത റൗണ്ടിൽ വമ്പൻ വിജയവുമായി കരുത്തന്മാർ. ജർമനിയും ക്രൊയേഷ്യയുമാണ് താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ ഗോൾവർഷം നടത്തിയത്.
സ്പെയിൻ ജയിച്ചുകയറിയപ്പോൾ പോർചുഗൽ സമനില വഴങ്ങി. സ്വീഡൻ തോൽക്കുകയും ചെയ്തു. ജർമനി ലീച്ചൻസ്റ്റൈനെ 9-0ത്തിനാണ് തകർത്തുവിട്ടത്. ക്രൊയേഷ്യ 7-1ന് മാൾട്ടയെ തരിപ്പണമാക്കി. സ്പെയിൻ 1-0ത്തിന് ഗ്രീസിനെ മറികടന്നപ്പോൾ ജോർജിയ 2-0ത്തിന് സ്വീഡനെ വീഴ്ത്തി.
പോർചുഗലിനെ അയർലൻഡാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. സ്ലോവാക്യ-സ്ലൊവീനിയ (2-2), റുേമനിയ-ഐസ്ലൻഡ് (0-0) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ ചെറുടീമുകളുടെ അങ്കത്തിൽ നോർത്ത് മാസിഡോണിയ 5-0ത്തിന് അർമീനിയയെയും ലക്സംബർഗ് 3-1ന് അസർബൈജാനെയും തോൽപിച്ചു.
നേരത്തേ യോഗ്യതയുറപ്പാക്കിയ ജർമനി ഗ്രൂപ് ജെയിൽ ലീച്ചെൻസ്റ്റൈനെ മുക്കിയപ്പോൾ തോമസ് മുള്ളറും ലിറോയ് സാനെയും രണ്ടു വട്ടം വലകുലുക്കി. ഇൽകായ് ഗുൻഡോഗൻ, മാർകോ റ്യൂസ്, റിഡ്ൽ ബാകു എന്നിവരും സ്കോർ ചെയ്തപ്പോൾ രണ്ടു ഗോളുകൾ എതിർ ടീമും സംഭാവന നൽകി. ഗ്രീസിനെതിരെ സ്പെയിനിന് ജയം നൽകിയത് പാേബ്ലാ സറാബിയ പെനാൽറ്റിയിൽനിന്ന് നേടിയ ഗോളാണ്.
ക്വിഷ ക്വററ്റ്സ്കേലിയയുടെ ഇരട്ട ഗോളുകളിലാണ് ജോർജിയ സ്വീഡനെ വീഴ്ത്തിയത്. വെറ്ററൻ സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിെൻറ സാന്നിധ്യവും സ്വീഡനെ തുണച്ചില്ല.
ഗ്രൂപ് എയിൽ പോർചുഗലും സെർബിയയും ഏഴു പോയൻറുമായി തുല്യ നിലയിലാണ്. ബി ഗ്രൂപ്പിൽ ജയിച്ച സ്പെയിൻ 16 പോയേൻറാടെ മുന്നിലെത്തിയപ്പോൾ തോറ്റ സ്വീഡൻ (15) പിറകിലായി. എച്ച് ഗ്രൂപ്പിൽ ക്രൊയേഷ്യ (20) റഷ്യക്ക് (22) പിറകിൽ രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.