കൊച്ചി: ഘാനയുടെ സ്ട്രൈക്കർ ആയ ക്വാമേ പെപ്ര കേരള ബ്ലാസ്റ്റേഴ്സിലെത്തി. 2025 വരെയുള്ള കരാറാണ് 22കാരനായ താരവുമായി ക്ലബ് ഉണ്ടാക്കിയത്. ഘാനയിലെ ഖുമാസി സ്വദേശിയായ പെപ്രക്ക് ഘാനയിലും ദക്ഷിണാഫ്രിക്കയിലും ഇസ്രയേലിലും ഫസ്റ്റ് ഡിവിഷൻ കളികളിൽ പരിചയസമ്പത്തുണ്ട്.
ഘാന പ്രീമിയർ ലീഗിൽ പ്രാദേശിക ക്ലബായ കിങ് ഫൈസൽ എഫ്.സിയിലെ മിന്നുന്ന പ്രകടനത്തോടെയാണ് ക്വാമേ പെപ്ര ശ്രദ്ധ നേടുന്നത്. ഇന്ത്യയിലും കേരളത്തിലും കളിക്കാനാവുന്നത് ഏറെ അഭിമാനമുള്ളതാണെന്നും ഈ അവസരത്തിൽ ക്ലബ്ബിനോട് ഏറെ കടപ്പാടുണ്ടെന്നും ക്വാമേ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.