സ്പാനിഷ് വിങ്ങർ നിലി പെർഡോമയെ ടീമിലെത്തിച്ച് ഗോകുലം

കോഴിക്കോട്: ലോകത്തുടനീളം വിവിധ ക്ലബുകൾക്കായി ജഴ്സിയണിഞ്ഞ 29കാരനായ സ്പാനിഷ് വിങ്ങർ നിലി പെർഡോമ ഗോകുലത്തിനൊപ്പം. രണ്ടു തവണ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌.സിയുമായി താരം കരാറിലെത്തിയതായി അധികൃതർ വ്യക്തമാക്കി.

യു.ഡി ലാസ് പാൽമാസിന്റെ യൂത്ത് ടീമിൽ പ്രഫഷനൽ ഫുട്ബാൾ ആരംഭിച്ച നിലി 2015-16 സീസണിൽ ലാ ലിഗയിൽ അരങ്ങേറി. ബാഴ്‌സലോണയുടെ റിസർവ് ടീമിലെത്തി പ്രീ സീസൺ ടൂറുകളിലും കോപ ഡെൽ റേയിലും കറ്റാലൻ ജഴ്സിയിൽ ഇറങ്ങിയിട്ടുണ്ട്. ബാഴ്സലോണ റിസർവ് ടീമിനായി സ്പാനിഷ് രണ്ടാം ഡിവിഷനിൽ രണ്ടു ഗോളുകൾ നേടുകയും ചെയ്തു.

2017-2018 സീസണിൽ അൽബാസെറ്റ് ബലോംപിക്കായി കളിച്ചു. 2019-20 സീസണിൽ ഗ്രീക് ക്ലബ് പ്ലാറ്റനിയാസ് എഫ്‌.സിയിലും 2020-21ൽ ഇന്ത്യയിൽ ബംഗളൂരു എഫ്‌.സിയിലും ചേർന്നു. 10 മത്സരങ്ങളിൽനിന്ന് രണ്ടു ഗോളുകൾ നേടി.

Tags:    
News Summary - Gokulam has brought in Spanish winger Nili Perdomo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.