കോഴിക്കോട്: ഐ ലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള എഫ്.സി ടീം തിങ്കളാഴ്ച രാത്രി എേട്ടാടെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. ഉച്ചക്കുശേഷം ടീം കൊൽക്കത്തയിൽനിന്ന് വിമാനം കയറും.
ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് ടീമിന് സ്വീകരണം നൽകിയേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീടുണ്ടാകും. നാലു മാസത്തോളമായി കൊൽക്കത്തയിലുള്ള ഗോകുലം ടീം കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശീലനങ്ങളിലും മത്സരങ്ങളിലും സജീവമായത്.
ഡിസംബർ രണ്ടിനാണ് കൊൽക്കത്തയിലെത്തിയത്. ഡിസംബർ ആറിന് തുടങ്ങിയ ഐ.എഫ്.എ ഷീൽഡിനായി കൊൽക്കത്തയിൽ തന്നെ തങ്ങുകയായിരുന്നു. ഐ.എഫ്.എ ഷീൽഡിൽ മുഹമ്മദൻസ് സ്പോർട്ടിങ്ങിനോട് ക്വാർട്ടർ ഫൈനലിൽ തോറ്റു.
ഡിസംബർ 14ന് നടന്ന ഈ മത്സരത്തിനുശേഷം ജനുവരി ഒമ്പതിനായിരുന്നു ഐ ലീഗിലെ ആദ്യ മത്സരം. അതുവരെ െകാൽക്കത്തയിൽ തന്നെ തങ്ങിയ ടീം പരിശീലനം തകൃതിയാക്കിയതിെൻറ ഗുണഫലം കൂടിയാണ് കിരീടവിജയം. നവംബർ ആറിനായിരുന്നു ടീം കോഴിക്കോട് സ്റ്റേഡിയത്തിൽ പ്രീ സീസൺ പരിശീലനം തുടങ്ങിയത്.
ഒക്ടോബറിൽ നടത്താനിരുന്ന പരിശീലനം കോഴിക്കോട്ടെ കോവിഡ് വ്യാപനത്തെ തുടർന്ന് നവംബറിലേക്ക് മാറ്റുകയായിരുന്നു. നവംബർ ഏഴിനാണ് കോച്ച് വിൻസെൻസോ അനീസെ കോഴിക്കോട്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.