കൊൽക്കത്ത: ഗോകുലം കേരളയുടെ കിരീടമോഹങ്ങൾക്ക് തിരിച്ചടിയായി സമനില. ഐ ലീഗ് ചാമ്പ്യൻഷിപ് റൗണ്ടിൽ ജയിച്ചാൽ ഒന്നാം സ്ഥാനത്തേക്കു കയറാമായിരുന്ന ദിനത്തിൽ റിയൽ കശ്മീരിനെതിരെ 1-1 സമനില വഴങ്ങി. കളിയുടെ 13ാം മിനിറ്റിൽ ബാസിത് ഭട്ടിെൻറ ഗോളിൽ റിയൽ കശ്മീരാണ് ആദ്യം മുന്നിലെത്തിത്. 24ാം മിനിറ്റിൽ ഡെന്നിൻ ആൻറ്വി പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സമനില നൽകിയെങ്കിലും പിന്നീട് വലകുലുക്കാൻ കഴിഞ്ഞില്ല. ഗോളിലേക്ക് തുറന്ന അരഡസൻ അവസരങ്ങളെങ്കിലും ഗോകുലം തുലച്ചു.
തൊട്ടുപിന്നാലെ നടന്ന കളിയിൽ ഒന്നാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സ് മുഹമ്മദൻസിനോട് (4-1) തോറ്റതോടെ ഗോകുലത്തിന് മുന്നിലെത്താൻ മികച്ച അവസരമായിരുന്നു. പഞ്ചാബിനെ തോൽപിച്ച ട്രാവു (1-0) ഒന്നാം സ്ഥാനത്തേക്കു കയറി. ട്രാവുവിനും ചർച്ചിലിനും 25 പോയൻറ് വീതവും ഗോകുലത്തിന് 23 പോയൻറുമാണുള്ളത്. കിരീടനിർണയത്തിന് ഗോകുലത്തിനു മുന്നിൽ ഇനി രണ്ടു മത്സരങ്ങൾ മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.