കോഴിക്കോട്: ഐ ലീഗിൽ കിരീടപ്രതീക്ഷ നഷ്ടപ്പെട്ട ഗോകുലം കേരള എഫ്.സിക്ക് വീണ്ടും തോൽവി. എതിരില്ലാത്ത രണ്ട് ഗോളിന് ഡൽഹി എഫ്.സിയോടാണ് മലബാറിയൻസ് മുട്ടുമടക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 59, 87 മിനിറ്റുകളിൽ സ്കോർ ചെയ്ത് സെർജിയ ബാർബോസ ഡ സിൽവ ജൂനിയർ ഡൽഹിക്ക് ജയം സമ്മാനിച്ചു. 22 മത്സരങ്ങൾ പൂർത്തിയാക്കിയ ഗോകുലം 36 പോയന്റുമായി അഞ്ചാമതാണ്. ജയത്തോടെ ഡൽഹി (26) ഏഴാം സ്ഥാനത്തേക്ക് കയറി.
ക്യാപ്റ്റൻ അലക്സ് സാഞ്ചസ്, ശ്രീക്കുട്ടൻ, നിധിൻ കൃഷ്ണ, അനസ് എടത്തൊടിക തുടങ്ങിയ ഒന്നാം നിരയെ തുടക്കം മുതലേ ഇറക്കിക്കളിച്ചെങ്കിലും കളത്തിനു പുറത്തെ കണക്കുകൂട്ടലുകൾ ഗോകുലത്തിന് സാക്ഷാത്കരിക്കാനായില്ല.
39 ാം മിനിറ്റിൽ ഡിഫൻഡർ മഷൂർ ഷരീഫിന് ചുവപ്പു കാർഡ് കിട്ടിയതിനാൽ ഹോം ഗ്രൗണ്ടിൽ പത്തുപേരെ വെച്ച് കളിക്കേണ്ട ഗതികേടിലുമായി ഗോകുലം. 37ാം മിനിറ്റിൽ നിധിൻ കൊടുത്ത പാസിന് ശ്രീക്കുട്ടൻ നിലം പറ്റി ഡൈവ് ചെയ്ത് തലവെച്ചുവെങ്കിലും ഗോൾ പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി. പന്തുമായി കുതിച്ച ഡൽഹിയുടെ ഗുരു തേജ് സിങ്ങിനെ പെനാൽറ്റി ബോക്സിനു തൊട്ടു മുന്നിൽവെച്ച് മഷൂർ ഫൗൾ ചെയ്തതാണ് ചുവപ്പ് കാർഡിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.