കൊൽക്കത്ത: ജീവവായുകൊണ്ട് തുകൽപന്തിനെ ഊതിവീർപ്പിച്ച്, ഫുട്ബാളിനെ പ്രണയിച്ച മലയാളിക്ക് ആഘോഷങ്ങളുടെ രാവായി ഗോകുലം കേരളയുടെ കിരീടനേട്ടം.
സന്തോഷ് ട്രോഫിയിലെയും ഡ്യൂറൻറ് കപ്പിലെയും കിരീട വിജയങ്ങൾകൊണ്ട് ആഘോഷം പരിമിതപ്പെടുത്താൻ വിധിക്കപ്പെട്ട കേരളഫുട്ബാളിന് തിലകമായി ഐ ലീഗ് കിരീടമെത്തി. മൂന്ന് ടീമുകൾ ഒരേ പോയൻറ് നിലയുമായി അവസാന റൗണ്ട് മത്സരത്തിനിറങ്ങിയ ദിനത്തിൽ പിരിമുറുക്കങ്ങളുടെ 90 മിനിറ്റിനൊടുവിലായിരുന്നു കേരള ടീമിെൻറ ആധികാരിക വിജയം. ഐ ലീഗിൽ രണ്ടുവട്ടം ജേതാക്കളായ ചർച്ചിൽ ബ്രദേഴ്സ് സാൾട്ട് ലേക്കിൽ പഞ്ചാബിനെതിരെ മൂന്ന് ഗോളിന് മുന്നിൽ നിൽക്കുേമ്പാൾ, ഏതാനും കിലോമീറ്റർ അകലെ കിഷോർ ഭാരതി ക്രിരംഗനിൽ ഇംഫാലിൽനിന്നുള്ള ട്രാവു എഫ്.സിക്കെതിരെ ഗോകുലം ഒരു ഗോളിന് പിന്നിലായിരുന്നു. ആദ്യ പകുതിപിരിയുേമ്പാൾ ചർച്ചിൽ 3-0ത്തിനും, ട്രാവു 1-0 ത്തിനും മുന്നിൽ. രണ്ടാം പകുതിയിൽ ഇറ്റാലിയൻ കോച്ച് വിസെൻസോ അനിസെ മലബാറിയൻസിൽ കുത്തിവെച്ച എനർജി ടോണിലായിരുന്നു കളിയുടെ മാറ്റം. ഫിലിപ് അഡ്ജയെ പിൻവലിച്ച് നാങ്നോം റൊണാൾഡിനെ കളത്തിലെത്തിച്ചത് ഭാഗ്യരാശിയായി.
ഒന്നാം പകുതിയിലും കളി നിയന്ത്രിച്ചത് ഗോകുലമായിരുന്നെങ്കിലും മത്സര ഗതിക്ക് എതിരായിരുന്നു ട്രാവുവിെൻറ ഗോൾ. 24ാം മിനിറ്റിൽ ഗോകുലം പ്രതിരോധത്തെയും ഗോളി ഉബൈദിനെയും മറികടന്ന് ലീഗ് ടോപ് സ്കോറർ ബിദ്യാസാഗർ സിങ് വലകുലുക്കി ഗോകുലത്തെ ഞെട്ടിച്ചു. തുടർന്ന് പ്രസിങ് ഗെയിമിലൂടെ അവർ കേരള ടീമിനെ പിടിച്ചു കെട്ടിയപ്പോൾ ആകെ ഞെട്ടി.
70ാം മിനിറ്റിൽ അഫ്ഗാൻ ഇൻറർ നാഷനൽ ഷെരീഫ് മുഹമദിെൻറ മഴവില്ല്പോലെ പതിച്ച ഫ്രീകിക്കിലൂടെയാണ് ഗോകുലം ഉണർന്നത്. ബോക്സിന് തൊട്ടുമുന്നിൽ ഡെന്നിസ് ആൻറ്വിയെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് ഷെരീഫ് മനോഹരമായി വലയിൽ നിറച്ചു. ഉറങ്ങിയ ഗോകുലത്തെ ഉണർത്തുന്നതായിരുന്നു ഈ ഗോൾ. തുടർന്ന് ഗോളുകളുടെ പെരുമഴയായി. അതുവരെ കെട്ടുറപ്പോടെ പ്രതിരോധിച്ച ട്രാവുവിനെ നിഷ്പ്രഭമാക്കി 74ാം മിനിറ്റിൽ എമിൽ ബെന്നി വിങ്ങിലൂടെ കയറി സീറോ ആംഗിളിൽ നിന്നും രണ്ടാം വെടിപൊട്ടിച്ചു. 77ാം മിനിറ്റിൽ ഡെന്നിസ് ആൻറ്വിയുടെ ഊഴമായിരുന്നു. സോളോ റണ്ണപ്പിലൂടെ കുതിച്ചുപാഞ്ഞ ഘാനാ താരം, ബോക്സിനുള്ളിൽ തൊടുത്ത ഷോട്ട് ഗോളിയുടെ കൈയിൽ തട്ടി വലയിലേക്ക്. ഒടുവിൽ ഇഞ്ചുറിടൈമിെൻറ അവസാന മിനിറ്റിൽ മലയാളി താരം മുഹമ്മദ് റാഷിദിലൂടെ കിരീട വിജയത്തിലേക്കുള്ള ആണിക്കല്ലായി നാലാം ഗോളും പിറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.