ഗോ​കു​ല​ത്തി​നാ​യി ഗോ​ൾ നേ​ടി​യ നി​ക്കോ​ള​ക്കൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ജോ​ൺ​സ​ണും അ​ഭി​ജി​ത്തും

–ഫോട്ടോ: ബി​മ​ൽ ത​മ്പി

ഐ ലീഗിൽ ഗോകുലം കേരളക്ക് തോൽവി

കോഴിക്കോട്: ശ്രീനിധി ഡക്കാനെതിരെ 2-1ന്റെ പരാജയത്തോടെ ഗോകുലം കേരള എഫ്.സിയുടെ ഐ ലീഗ് കിരീടപ്രതീക്ഷ അസ്തമിച്ചു. 21 കളികളിൽ 36 പോയന്റുമായി ടീം നാലാം സ്ഥാനത്തേക്കു വീണു. 47 പോയന്റുമായി മുഹമ്മദൻസ് ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. ശ്രീനിധി (39) രണ്ടാം സ്ഥാനത്തേക്കു കയറി.

44ാം മിനിറ്റിൽ ഗോകുലത്തിന്റെ മിഡ്ഫീൽഡർ അഭിജിത്ത് നൽകിയ പാസ് സെർബിയൻ താരം നികോള ശ്രീനിധി ഗോളി ആൽബിനോയെ തൊടാനനുവദിക്കാതെ ഗോൾപോസ്റ്റിൽ കയറ്റി ആദ്യ പാതിയിൽ 1 -0ത്തിന്റെ ലീഡാക്കി. 46ാം മിനിറ്റിൽ ശ്രീനിധിയുടെ ബ്രസീൽ താരം വില്യം ഒലിവേറ മനോഹര ഗോളുതിർത്ത് 1-1 സമനില പിടിച്ചു. 69ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽനിന്ന് നിധിന്റെ കൈ തൊട്ടതിന് ശ്രീനിധിക്ക് ലഭിച്ച പെനാൽറ്റിയെടുത്ത വില്യം ഒലിവേറ ഗോളാക്കിയതോടെ 2-1ന് ലീഡായി.

75 ാം മിനിറ്റിൽ സാഞ്ചസിനെയും നിധിനെയും കയറ്റി സൗരവിനെയും മദ്ജബബോവിച്ചെനെയും ഇറക്കിയെങ്കിലും ഗുണംചെയ്തില്ല. 81ാം മിനിറ്റിൽ ആദ്യമായി അനസ് എടത്തൊടികയെ കളത്തിലിറക്കുകയും ചെയ്തു

Tags:    
News Summary - Gokulam Kerala lost in the I-League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.