ചരിത്ര വിജയം; ഐ ലീഗ് കിരീടം നിലനിർത്തി ഗോകുലം കേരള

കൊൽക്കത്ത: സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയ മുഹമ്മദൻസ് ആരാധകർക്കു മുന്നിൽ ഗോകുലം കേരള എഫ്.സി ചരിത്രമെഴുതി. ഐ ലീഗിൽ ഇതാദ്യമായാണ് ഒരു ടീം തുടർച്ചയായ രണ്ട് കിരീടം നേടുന്നത്.

തോൽവിയറിയാതെ മുന്നേറി ശ്രീനിധി ഡെക്കാനോടേറ്റ അപ്രതീക്ഷിത തോൽവി കാത്തിരിപ്പ് നീട്ടിയെങ്കിലും കൊൽക്കത്ത മുഹമ്മദൻസ് സ്പോർട്ടിങ്ങിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി 43 പോയന്റോടെ ഗോകുലം ഒന്നാമന്മാരാവുകയായിരുന്നു. മുഹമ്മദൻസ് (37) രണ്ടാമതെത്തി.

18 മത്സരങ്ങളിൽ 13 ജയം, നാല് സമനില, ഒരു തോൽവി എന്നിങ്ങനെയാണ് പ്രകടനം. റാഷിദും (49) എമിലി ബെന്നിയുമാണ് (61) അവസാന മത്സരത്തിൽ ഗോകുലത്തിന്റെ സ്കോറർമാർ. 56ാം മിനിറ്റിൽ അസ്ഹറുദ്ദീൻ മല്ലിക്ക് മുഹമ്മദൻസിന്റെ ഗോൾ നേടി.

അതേസമയം, ഐ ലീഗിലെ അരങ്ങേറ്റത്തിൽത്തന്നെ മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു ശ്രീനിധി ഡെക്കാൻ. അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചു.

വെള്ളിയാഴ്ച മോശം കാലാവസ്ഥ കാരണം നിർത്തിയ മത്സരം ശനിയാഴ്ച പുനരാരംഭിക്കുകയായിരുന്നു. 18 മത്സരങ്ങളിൽനിന്ന് 32 പോയന്റാണ് ശ്രീനിധി നേടിയത്. ചർച്ചിൽ ബ്രദേഴ്സ് (30) നാലാമതായി.

Tags:    
News Summary - Gokulam Kerala retains I-League title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.