കൊൽക്കത്ത: ഐ.എഫ്.എ ഷീൽഡ് ഫുട്ബാളിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരളക്ക് തോൽവി. കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും പരാജയപ്പെട്ടതോടെ കേരളത്തിന് ഞായർ സങ്കടദിനമായി.
ഗോൾരഹിതമായി മുന്നേറിയ മത്സരത്തിെൻറ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിലാണ് ഗോകുലത്തിെൻറ തോൽവി. കളിയിൽ സമ്പൂർണ മേധാവിത്വം മലബാറിയൻസിനായിരുന്നെങ്കിലും ഇഞ്ചുറിയിൽ എതിരാളികൾ പണിപറ്റിച്ചു. മൂന്നാം മിനിറ്റിൽ മുൻ ഗോകുലം താരം ബ്രൈറ്റ് മിഡ്‍ൽടൺ മെൻസിെൻറ വകയായിരുന്നു യുനൈറ്റഡിെൻറ വിജയ ഗോൾ.
മറ്റു മത്സരങ്ങളിൽ മുഹമ്മദൻസ് 4-0ത്തിന് കിഡർപോറിനെയും റിയൽ കശ്മീർ 2-1ന് പീർലസിനെയും തോൽപിച്ചു. 12ന് ബി.എസ്.എസിനെതിരെയാണ് ഗോകുലത്തിെൻറ അടുത്ത കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.