ഗോ​കു​ലം താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ഐ ലീഗ്: ഗോകുലം കേരള ഇന്ന് രാജസ്ഥാൻ യുനെറ്റഡിനെതിരെ

കൊൽക്കത്ത: ഐ ലീഗ് ഫുട്ബാളിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്.സി ഇന്ന് രാജസ്ഥാൻ യുനൈറ്റഡിനെ നേരിടും.

സീസണിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത ഗോകുലത്തിന് ആറു കളികളിൽ നാലു ജയവും രണ്ടു സമനിലയുമായി 14 പോയന്റുണ്ട്. രണ്ടു ജയവും മൂന്നു സമനിലയും ഒരു തോൽവിയുമായി ഒമ്പത് പോയന്റാണ് രാജസ്ഥാന്. ഗോളടിക്കുന്നതിൽ മികവ് കാട്ടുന്ന ഗോകുലം ഇതുവരെ 16 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. ഗോളടിക്കുന്നതിലും (3) വഴങ്ങുന്നതിലും (2) പിശുക്ക് കാട്ടുന്ന ടീമാണ് രാജസ്ഥാൻ.

വിദേശ താരങ്ങളായ ലൂക മയ്സെനും ജോർഡൻ ഫ്ലെച്ചറും മലയാളി താരം എം.എസ്. ജിതിനുമടങ്ങുന്ന മുന്നേറ്റനിരയാണ് ഗോകുലത്തിന്റെ കരുത്ത്.

Tags:    
News Summary - I-League: Gokulam Kerala today against Rajasthan United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.