എ.​എ​ഫ്.​സി ക​പ്പി​ല്‍ ഗോ​കു​ലം കേ​ര​ള മിഡ്ഫീൽഡർ എം.എസ് ജിതിന്റെ മുന്നേറ്റം തടയാൻ ബ​സു​ന്ധ​ര കി​ങ്സ് താരങ്ങളുടെ ശ്രമം

എ.എഫ്.സി കപ്പ്: ഗോകുലം പുറത്ത്

കൊല്‍ക്കത്ത: ഐ ലീഗിലെ മികച്ച പ്രകടനം എ.എഫ്.സി കപ്പില്‍ ആവർത്തിക്കാനാവാതെ ഗോകുലം കേരള എഫ്.സിക്ക് മടക്കം. ഗ്രൂപ് ഡി യിൽ ചൊവ്വാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ട് ഗോകുലം പുറത്തായി.

36ാം മിനിറ്റിൽ റോബിഞ്ഞോയുടെ ഗോളില്‍ ബസുന്ധര മുന്നിലെത്തിയിരുന്നു. 54ാം മിനിറ്റിൽ നുഹ മറോങ് ലീഡ് രണ്ടാക്കി ഉയര്‍ത്തിയതോടെ അപകടം മണത്ത ഗോകുലം ഉണർന്നു കളിച്ചു. 75ാം മിനിറ്റിൽ ജോര്‍ദാന്‍ ഫ്ലച്ചറിലൂടെ ഒരു ഗോൾ മാത്രമാണ് മടക്കാനായത്. ആദ്യ കളിയിൽ എ.ടി.കെ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളിന് വീഴ്ത്തിയ ഗോകുലം രണ്ടാം മത്സരത്തിൽ മാലദ്വീപ് ക്ലബ്ബായ മസിയയോട് 0-1ന് തോറ്റിരുന്നു.

ഇന്നലെ ജയത്തോടൊപ്പം എ.ടി.കെ-മസിയ ഫലത്തെയും ആശ്രയിക്കേണ്ടിയിരുന്നു മലബാറിയൻസിന് ഗ്രൂപ് കടക്കാൻ. കളിയുടെ തുടക്കം മുതൽ ശക്തമായ മുന്നേറ്റം നടത്തിയ ബസുന്ധര കിങ് 22 ഷോട്ടുകളാണ് ഗോകുലത്തിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.

എന്നാല്‍ ഗോകുലത്തിന്റെ പോരാട്ടം ഒമ്പതെണ്ണത്തിലൊതുങ്ങി. ഇതില്‍ നാലെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് മൂന്ന് പോയന്റ് മാത്രമാണ് ഗോകുലത്തിന്റെ സമ്പാദ്യം. കഴിഞ്ഞ വർഷത്തെ ഐ ലീഗ് ജേതാക്കളെന്ന നിലയിലായിരുന്നു ഇതാദ്യമായി എ.എഫ്.സി കപ്പ് ടിക്കറ്റ്. സീസണിലെ ഗോകുലം കേരളയുടെ യാത്രക്ക് തോൽവിയോടെ അവസാനമായി.

Tags:    
News Summary - Gokulam out from AFC Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.