ഗോതൻബർഗ് (സ്വീഡൻ): കുട്ടികളുടെ ലോകകപ്പ് എന്നറിയപ്പെടുന്ന അണ്ടർ 13 ഗോതിയ കപ്പ് സ്വന്തമാക്കി പഞ്ചാബിലെ മിനർവ ഫുട്ബാൾ അക്കാദമി ടീം. ഗോതൻബർഗിലെ എസ്.കെ.എഫ് അരീനയിൽ നടന്ന ഫൈനലിൽ ബ്രസീലിൽ നിന്നുള്ള ഓർദിൻ എഫ്.സിയെ 3-1നാണ് മിനർവയുടെ കുഞ്ഞുതാരങ്ങൾ പരാജയപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു ടീം ഗോതിയ കപ്പ് നേടുന്നത്.
ഔദ്യോഗിക ടൂർണമെന്റല്ലെങ്കിലും ലോകത്തെ രണ്ടാമത്തെ വലിയ മത്സരമാണ് ഗോതിയ കപ്പ്. ഫൈനലിൽ ഒന്നാം മിനിറ്റിൽതന്നെ തിയാമിലൂടെ മിനർവ ലീഡ് നേടി. അഞ്ചാം മിനിറ്റിൽ സാന്തോയ് ലീഡുയർത്തി, 2-0. 15ാം മിനിറ്റിൽ ബ്രസീൽ ടീം സ്ട്രൈക്കർ മൗറീസ്യോ ഒരു ഗോൾ നേടി. 23ാം മിനിറ്റിൽ തിയാം രണ്ടാം ഗോൾ സ്വന്തമാക്കി 3-1ന് വിജയത്തിലെത്തിച്ചു. ചാമ്പ്യൻഷിപ്പിൽ 34 ഗോളുകളാണ് മിനർവ പഞ്ചാബ് ടീം നേടിയത്. വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഇന്ത്യൻ ക്ലബ് ഇതുവരെ നേടാത്ത മഹത്തായ വിജയമാണെന്ന് ഒരു ലോകോത്തര ടൂർണമെന്റിൽ മിനർവ നേടിയതെന്ന് ഡയറക്ടർ രഞ്ജിത്ത് ബജാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.