ബാഴ്സലോണ പരിശീലകനായി ഹാൻസി ഫ്ലിക്ക് ചുമതലയേറ്റു

ബാഴ്സലോണ(സ്പെയിൻ): ജർമൻ ദേശീയ ടീമിന്റെ മുൻ പരിശീലകൻ ഹാൻസി ഫ്ലിക്ക് ഇനി ബാഴ്സലോണയെ പരിശീലിപ്പിക്കും. ക്ലബ് തന്നെയാണ് പരിശീലന കരാർ ഒപ്പുവെച്ചതായി ഔദ്യോഗികമായി അറിയിച്ചത്. 

ബാഴ്സലോണ പരിശീലകനായിരുന്ന വിഖ്യാത താരം സാവി ഹെർണാണ്ടസിനെ നാലുദിവസം മുൻപാണ് പദവിയിൽ നിന്ന് നീക്കിയത്. രണ്ടു വർഷത്തെ കരാറാണ് ഹാൻസി ഫ്ലിക്ക് ബാഴ്സയുമായി ഒപ്പുവെച്ചത്. 

ജർമൻ ടീമിന്റെ പരിശീലകൻ എന്നതിനേക്കാൾ ബയേൺ മ്യൂണിക് പരിശീലകൻ എന്ന നിലയിലാണ് ഫ്ലിക് പേരെടുത്തത്. 2019 മുതൽ 2021 വരെ ബയേൺ മ്യുണിക്കിന്റെ കോച്ചായിരുന്ന ഫ്ലിക്ക് ട്രെബ്ൾ ഉൾപ്പെടെ ഏഴു കിരീടങ്ങളാണ് ബയേൺ ഷോക്കേസിലെത്തിച്ചത്. 


Tags:    
News Summary - Hansi Flick is the new FC Barcelona coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.