ബർലിൻ: കുറഞ്ഞ കാലയളവിൽ ബയേൺ മ്യൂണിക്കിന് സ്വപ്ന തുല്യമായ നേട്ടങ്ങൾ സമ്മാനിച്ച പരിശീലകനായ ഹാൻസി ഫ്ലിക്ക് ജർമൻ ദേശീയ ടീമിെൻറ പുതിയ കോച്ച്. യൂറോകപ്പ് 2020ന് ശേഷം തെൻറ മുൻ ബോസായ യോക്വിം ലോയ്വിൽ നിന്നാണ് ഫ്ലിക്ക് ടീമിെൻറ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്.
56കാരനായ ഫ്ലിക്ക് മൂന്ന് വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. 2014ൽ ലോയ്വിന് കീഴിൽ ജർമനി ലോകകപ്പ് നേടുേമ്പാൾ ഫ്ലിക്ക് അസിസ്റൻറ് കോച്ചായിരുന്നു. 15 വർഷത്തെ സേവനത്തിന് ശേഷമാണ് ലോയ്വ് പടിയിറങ്ങുന്നത്.
നികോ കൊവാകിൽ നിന്ന് പാതിസീസണിൽ പ്രതിസന്ധിയിലായ ബയേൺ മ്യൂണിക്കിെൻറ പരിശീലക സ്ഥാനം ഫ്ലിക്ക് ഏറ്റെടുക്കുേമ്പാൾ ആരും ബുണ്ടസ് ലീഗ നേട്ടം പോലും സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ 2020ൽ ചരിത്രത്തിൽ ബയേണിെൻറ രണ്ടാം ട്രെബ്ൾ കിരീടനേട്ടം തികച്ചാണ് ഫ്ലിക്ക് മാജിക് കാണിച്ചത്. ജർമൻ ബുണ്ടസ്ലിഗ, ജർമൻ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങളാണ് ക്ലബ് ആ വർഷം ടീം അലമാരയിലെത്തിച്ചത്.
2020ലെ യുവേഫ സൂപ്പർ കപ്പിലും 2021 ക്ലബ് ലോകകപ്പിലും ബയേൺ ജേതാക്കളായിരുന്നു. ഫ്ലിക്കിന് കീഴിൽ വെറും ഏഴ് മത്സരങ്ങൾ മാത്രം തോറ്റ ബയേൺ ഏഴു ട്രോഫികൾ സ്വന്തമാക്കി. 2019-2020 സീസണിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ബയേൺ ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം 100 ശതമാനം വിജയത്തോടെ യൂറോപ്യൻ കിരീടം ഉയർത്തിയത്.
2020 ഫെബ്രുവരി 16നും 2020 സെപ്റ്റംബർ 18നും എല്ലാ ചാമ്പ്യൻഷിപ്പുകളിൽ നിന്നുമായി തുടർച്ചയായി 23 മത്സരങ്ങൾ വിജയിച്ച ടീം ജർമൻ റെക്കോഡ് കുറിച്ചിരുന്നു. ഈ വർഷം ബയേണിനെ ജർമനിയിൽ തുടർച്ചയായി ഒമ്പതാം വട്ടം രാജാക്കൻമാരാക്കാനും ഫ്ലിക്കിനായി.
ബയേൺ സ്പോർടിങ് ഡയറക്ടറുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അദ്ദേഹം ക്ലബ് വിടാൻ തീരുമാനിച്ചത്. ജൂലിയൻ നേഗൾസ്മാൻ ആണ് ബയേണിെൻറ പുതിയ ഹെഡ്കോച്ച്. ബുണ്ടസ്ലീഗയിൽ ആർ.ബി. ലെപ്സിഷിെൻറ പരിശീലകനായിരുന്നു ജൂലിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.