ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിന് തകർപ്പൻ ജയം. മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് എവർട്ടണിനെയാണ് അന്റോണിയോ കോണ്ടെയുടെ ടീം തകർത്തത്. സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ൻ രണ്ടു ഗോളുകളുമായി കളംനിറഞ്ഞപ്പോൾ ഹ്യൂങ് മിൻ സൺ, സെർജിയോ റെഗല്ലിയോൺ എന്നിവർ ഓരോ ഗോൾ നേടി.
ഒരു ഗോൾ എവർട്ടൺ ഡിഫൻഡർ മൈക്കൽ കീനിന്റെ ദാനമായിരുന്നു. അതിനിടെ, കെയ്ൻ (176) പ്രീമിയർ ലീഗ് ഗോൾനേട്ടത്തിൽ തിയറി ഒന്റിയെ (175) മറികടന്ന് ആറാം സ്ഥാനത്തെത്തി. 260 ഗോളുകളുമായി അലൻ ഷിയററാണ് മുന്നിൽ. വെയ്ൻ റൂണി (208), ആൻഡി കോൾ (187), സെർജിയോ അഗ്യൂറോ (184), ഫ്രാങ്ക് ലാംപാർഡ് (177) എന്നിവരാണ് കെയ്നിന്റെ മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.