ബാഴ്സ ജഴ്സിയിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ റോബർട്ട് ലെവൻഡോസ്കിയുടെ ഹാട്രിക് മികവിൽ ബാഴ്സക്ക് ഗംഭീര ജയം. ചെക്ക് ചാമ്പ്യന്മാരായ വിക്ടോറിയ െപ്ലസനെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് കറ്റാലൻമാർ തകർത്തത്. പതിമൂന്നാം മിനിറ്റിൽ ഫ്രാങ്ക് കെസ്സിയിലൂടെയാണ് ബാഴ്സ ഗോൾവേട്ടക്ക് തുടക്കമിട്ടത്. 37ാം മിനിറ്റിൽ ലെവൻഡോസ്കി ലീഡ് ഇരട്ടിയാക്കി. എന്നാൽ, 44ാം മിനിറ്റിൽ ജാൻ സൈകോറയിലൂടെ വിക്ടോറിയ ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യപകുതി അവസാനിക്കാനിരിക്കെ ഉജ്വല ഡൈവിങ് ഹെഡറിലൂടെ ലെവൻഡോസ്കി ബാഴ്സയുടെ ലീഡ് വർധിപ്പിച്ചു.
രണ്ടാം പകുതിയിൽ പോളിഷ് സ്ട്രൈക്കർ ഹാട്രിക് പൂർത്തിയാക്കി. ചാമ്പ്യൻസ് ലീഗിൽ ലെവയുടെ ആറാം ഹാട്രിക്കാണിത്. മൂന്ന് ക്ലബുകൾക്ക് വേണ്ടി ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. നേരത്തെ ബയേൺ മ്യൂണിക്കിനായും ബൊറൂസിയ ഡോട്ട്മുണ്ടിനായും ഹാട്രിക് നേടിയിരുന്നു. ഫെറാൻ ടോറസിന്റെ വകയായിരുന്നു ബാഴ്സയുടെ അവസാന ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.