പ്രമുഖ താരത്തെയും സ്പോർട്സ് ഡയറക്ടറെയും ഭൂകമ്പം കൊണ്ടുപോയി; തുർക്കി സൂപർ ലീഗിൽ കളിക്കാനില്ലെന്ന് ഹതായ്സ്​പോർ ക്ലബ്

20,000 ലേറെ പേരുടെ ജീവനെടുത്ത തുർക്കി ഭൂകമ്പത്തിൽ വിലപിടിച്ച പലരെയും കൈവിട്ട് ഒരു ഫുട്ബാൾ ക്ലബുമുണ്ട്. ഭൂചലനത്തിന് തലേദിവസം വരെ മൈതാനത്ത് ഗോളടിച്ച് നിറഞ്ഞുനിന്ന താരത്തെ മാത്രമല്ല, സ്പോർട്സ് ഡയറക്ടറെയും തിരിച്ചുകിട്ടാത്ത വേദനയിലാണ് ആ ക്ലബ്. സൂപർ ലീഗിൽ കളിക്കുന്ന ഹതായ്സ്​പോർ ആണ് വൻനഷ്ടത്തിന്റെ വേദനയിൽ കഴിയുന്നത്.

ഘാന സൂപർ താരമായിരുന്ന ക്രിസ്റ്റ്യൻ അറ്റ്സുവിനെ കണ്ടെത്തിയെന്നും ആശുപത്രിയിലെത്തിച്ചെന്നും റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ക്ലബ് തന്നെ പിന്നീട് നിഷേധിച്ചു. ഇനിയും താരത്തെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൂടെയുണ്ടായിരുന്ന സ്​പോർട്സ് ഡയറക്ടർ താനിർ സാവുതിനെയും ഇതുവരെ കണ്ടുകിട്ടിയില്ല.

ഇരുവരുടെയും നഷ്ടത്തിൽ കഴിയുന്ന ക്ലബ് തുർക്കി സൂപർ ലീഗിൽനിന്ന് പിൻമാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂചലനത്തിന്റെ പ്രഭവ കേ​ന്ദ്രത്തോടടുത്തുള്ള ഗാസിയെൻടെപ് എഫ്.കെ ​ക്ലബും സീസണിൽ കളി നിർത്തുമെന്ന് സൂചനയുണ്ട്. നിലവിൽ ഹതായ്സ്​പോർ പട്ടികയിൽ 14ാമതും ഗാസിയെൻടെപ് 10ാമതുമാണ്. ഇരു ടീമുകളും പിൻവാങ്ങിയാൽ 17 ടീമുകളുമായി അടുത്ത മാസം കളി പുനരാരംഭിക്കാനാണ് തുർക്കി ഫുട്ബാൾ ഫെഡറേഷൻ തീരുമാനം.

വിവിധ ക്ലബുകൾക്കായി കളിക്കുന്ന നിരവധി താരങ്ങളും ഇതിനകം ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവരിൽ പെടും. 

Tags:    
News Summary - Hatayspor withdraw from Turkish league after earthquake - clubs union president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.