ബാംബോലിം: ഗോൾരഹിതമായ ആദ്യ പകുതി. പിന്നെയുള്ള 45 മിനിറ്റിൽ വലനിറച്ച് അഞ്ചു ഗോളുകൾ. തുടർച്ചയായി മൂന്നു കളിയിൽ തോറ്റ ഹൈദരാബാദ് 4-1െൻറ തകർപ്പൻ ജയവുമായി തിരികെയെത്തി.
മുൻ ചാമ്പ്യന്മാരായ ചെന്നൈയിെൻറ വലയിലായിരുന്നു െഎ.എസ്.എല്ലിലെ ഈ ഗോൾ ആറാട്ട്. ഇരട്ടഗോളുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം ഹോളിചരൺ നർസാരി ചെന്നൈയിൻ വധത്തെ മുന്നിൽനിന്ന് നയിച്ചപ്പോൾ, ഗോൾകീപ്പർ വിശാൽ കെയ്തിന് തൊട്ടതെല്ലാം പിഴച്ചു.
അരിഡാനെ സൻറാനെയും മുഹമ്മദ് യാസിറും ചേർന്ന്, എതിർ മുനെയാടിച്ചപ്പോൾ നർസാരിയും ജോയൽ ചിയാൻസിയും കടന്നുകയറി ഗോളടിച്ചുകൂട്ടി. ചിയാൻസി (50), നർസാരി (53, 79), ജോ വിക്ടർ (74) എന്നിവരാണ് ഗോളടിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.