ബാംബോലിം: എതിർവലയിൽ തുടരത്തുടരെ ഗോളുകളടിച്ചുകയറ്റി ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്.സിയുടെ കുതിപ്പ്. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ 5-1നാണ് ഹൈദരാബാദ് തകർത്തുവിട്ടത്. അഞ്ചു കളികളിൽ 10 പോയൻറുമായി ഹൈദരാബാദ് മുംബൈക്ക് (12) പിറകിൽ രണ്ടാം സ്ഥാനത്തേക്കു കയറി. ആറു മത്സരങ്ങളിൽ നാലു പോയൻറ് മാത്രമുള്ള നോർത്ത് ഈസ്റ്റ് 10ാം സ്ഥാനത്താണ്.
മുൻ നോർത്ത് ഈസ്റ്റ് താരംകൂടിയായ സ്റ്റാർ സ്ട്രൈക്കർ ബർത്ലോമിയോ ഒഗ്ബെച്ചെ രണ്ടു ഗോളുകളുമായി തിളങ്ങിയപ്പോൾ ചിൻഗ്ലൻസെന, അനികേത് ജാദവ്, ഹാവിയർ സിവേരിയോ എന്നിവരും സ്കോർ ചെയ്തു. ലാൽഡാൻമാവിയ റാൽറ്റെയുടെ വകയായിരുന്നു നോർത്ത് ഈസ്റ്റിെൻറ ആശ്വാസഗോൾ.
ഇന്ത്യൻ ടീമിലെ സ്റ്റോപ്പർബാക്ക് ചിൻഗ്ലൻസെനയുടെ ഗോളിൽ 12ാം മിനിറ്റിലാണ് ഹൈദരാബാദ് ഗോൾവേട്ട തുടങ്ങിയത്. 27ാം മിനിറ്റിൽ ഒഗ്ബെച്ചെ സ്കോർ ചെയ്തതോടെ ഹൈദരാബാദുകാർ രണ്ടു ഗോൾ ലീഡിലെത്തി. റാൽറ്റെയുടെ ഗോളിൽ ഇടവേളക്കു പിരിയുമ്പോൾ നോർത്ത് ഈസ്റ്റ് സ്കോർ 2-1ലെത്തിച്ചു.
78ാം മിനിറ്റിലായിരുന്നു ഒഗ്ബെച്ചെയുടെ രണ്ടാം ഗോൾ. പകരക്കാരായി കളത്തിലെത്തിയ അനികേതും സിവേരിയോയും ഇഞ്ചുറി സമയത്ത് സ്കോർ ചെയ്തതോടെ ഹൈദരാബാദിെൻറ വിജയം ഫൈവ്സ്റ്റാറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.