കൊൽക്കത്ത: ഐ ലീഗ് സീസണിന് ഞായറാഴ്ച തുടക്കമാവുമ്പോൾ കിരീടം കാക്കാനിറങ്ങുന്ന ഗോകുലം കേരള എഫ്.സി ആദ്യദിനം മൈതാനത്തിറങ്ങുന്നു. വൈകീട്ട് 4.30ന് കിക്കോഫ് കുറിക്കുന്ന കളിയിൽ ചർച്ചിൽ ബ്രദേഴ്സാണ് ഗോകുലത്തിെൻറ എതിരാളി. രണ്ടു മണിക്ക് ആദ്യ മത്സരത്തിൽ ട്രാവു എഫ്.സി ഇന്ത്യൻ ആരോസിനെ നേരിടും. 7.30ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് എഫ്.സിയുമായി ഏറ്റുമുട്ടും.
ഇറ്റലിക്കാരൻ വിസെന്റസോ അനീസെയുടെ പരിശീലനത്തിൽ കരുത്തുറ്റ സംഘവുമായാണ് ഗോകുലം ഐ ലീഗിനെത്തിയിരിക്കുന്നത്. ശരീഫ് മുഹമ്മദ്, റഹീം ഉസ്മാനു തുടങ്ങിയ വിദേശതാരങ്ങളാണ് ടീമിെൻറ കരുത്ത്. കേരള ബ്ലാസ്റ്റേഴ്സിൽനിന്ന് മലയാളി താരങ്ങളായ അബ്ദുൽ ഹക്കുവിനെയും വി.എസ്. ശ്രീകുട്ടനെയും വായ്പാടിസ്ഥാനത്തിൽ ടീമിലെത്തിച്ചിട്ടുണ്ട് ഗോകുലം. 13 ടീമുകളാണ് ഇത്തവണ ഐ ലീഗിൽ മാറ്റുരക്കുന്നത്. ഐസ്വാൾ എഫ്.സി, കെൻക്രെ എഫ്.സി, മുഹമ്മദൻ സ്പോർട്ടിങ്, നെരോക എഫ്.സി, റിയൽ കശ്മീർ, ശ്രീനധി എഫ്.സി, സുദേവ എഫ്.സി എന്നിവയാണ് മറ്റു ടീമുകൾ. കഴിഞ്ഞതവണത്തെ 11 ടീമുകളിൽനിന്ന് ഒരു ടീമിനെയും തരം താഴ്ത്തിയിട്ടില്ല.
യോഗ്യത റൗണ്ട് കടന്ന് രാജസ്ഥാൻ എഫ്.സിയും പുതിയ സംവിധാനത്തിലൂടെ ശ്രീനിധി എഫ്.സിയും എത്തിയപ്പോൾ ലൈസൻസിങ് പ്രശ്നങ്ങളെ തുടർന്ന് ചെന്നൈ സിറ്റി എഫ്.സിക്ക് വിലക്ക് ലഭിച്ചപ്പോൾ പകരം യോഗ്യത ടൂർണമെന്റിൽ രണ്ടാമതായ കെൻക്രെ എഫ്.സിക്കും അവസരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.